Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:32 AM IST Updated On
date_range 4 Feb 2018 10:32 AM ISTമാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
text_fieldsbookmark_border
വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യത്തിന് തീപിടിച്ചു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. വടകര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ലീഡിങ് ഫയർമാൻ പി.കെ. സജിലെൻറ നേതൃത്വത്തിലുള്ള അഗ്നിശമന സേന എത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. മടപ്പള്ളിയിലും വടകരയിലും മോഷ്ടാക്കളുടെ വിളയാട്ടം ആറു പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു വടകര: മടപ്പള്ളി-നാദാപുരം റോഡിൽ വീട് കുത്തിത്തുറന്ന് കവർച്ച. ഊരാളുങ്കൽ സൊസൈറ്റിക്ക് സമീപം പൂളയുള്ളപറമ്പിൽ തുരൂർ പി.വി. മഹമൂദിെൻറ വീട്ടിലാണ് കവർച്ച നടന്നത്. കിടപ്പുമുറിയിലെ മേശയിൽ സൂക്ഷിച്ച ആറു പവൻ സ്വർണാഭരണങ്ങൾ, 8000 രൂപ, 3500 രൂപ വിലയുള്ള 20 ഒമാൻ റിയാൽ, 20,000 രൂപ വിലയുള്ള റാഡോ വാച്ച്, 2000 രൂപ വിലയുള്ള രണ്ടു വാച്ചുകൾ എന്നിവയാണ് കവർന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിെൻറ മുൻഭാഗത്തെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഈ സമയം ഗൃഹനാഥനും കുടുംബവും ഉറക്കത്തിലായിരുന്നു. ചോമ്പാല എസ്.ഐ പി.കെ. ജിതേഷ്, എ.എസ്.ഐ നസീർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വടകരയിൽ രണ്ടിടങ്ങളിലായി നടന്ന മോഷണത്തിൽ 37,900 രൂപ കവർന്നു. ജില്ല ആശുപത്രിക്ക് സമീപമുള്ള ഐസ്ക്രീം കടയിൽനിന്ന് 37,000 രൂപയും പാർക്ക് റോഡിലെ വടകര ചിറ്റ്‌സ് എന്ന ധനകാര്യ സ്ഥാപനത്തിൽനിന്ന് 900 രൂപയുമാണ് കവർന്നത്. ഇരു സ്ഥാപനങ്ങളുടേയും ഷട്ടർ തകർത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. വടകര സി.ഐ ടി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എസ്.എസ്.എഫ് സംസ്ഥാന ക്യാമ്പ് തുടങ്ങി കുറ്റ്യാടി: 'ധൈഷണിക വിദ്യാർഥിത്വം സർഗാത്മക ആവിഷ്കാരം' എന്ന പ്രമേയത്തിലുള്ള എസ്.എസ്.എഫ് സംസ്ഥാന ക്യാമ്പ്- സ്റ്റുഡൻറ്സ് ഇസ്ലാമിക് സെൻസേറിയം സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയതു. ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഷിറിയ ആലിക്കുഞ്ഞി മുസ്ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, എ.പി. മുഹമ്മദ് മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. അലി ബാഫഖി തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story