Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTയു.ഡി.എഫ് പ്രതിഷേധക്കോട്ടയിൽ 40,000 പേര്‍ അണിനിരക്കും
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിര ആറിന് വൈകീട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുതല്‍ കൊല്ലം കലക്ടറേറ്റ് വരെ 70 കി.മീ ദൂരം യു.ഡി.എഫ് തീര്‍ക്കുന്ന മനുഷ്യക്കോട്ടയില്‍ 40,000 പേര്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിെൻറ ഭാഗമായി ശേഖരിച്ച 1.08 കോടി ഒപ്പുകളാണ് പ്രതിഷേധക്കോട്ടയില്‍ പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള ദേശീയപാതയുടെ ഇടതു വശത്താണ് ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈകീട്ട് നാലിന് മുമ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ എത്തിച്ചേരും. 4.30ന് ബാനര്‍ പ്രദര്‍ശനത്തിെൻറ ട്രയല്‍ നടക്കും. അഞ്ചു മുതലാണ് ബാനര്‍ പ്രദര്‍ശിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് തിരുവനന്തപുരത്ത് പങ്കെടുക്കും. കൊല്ലം കലക്ടറേറ്റ് നടയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.എ. മജീദ്, എൻ.കെ. പ്രേമചന്ദ്രന്‍ എം.പി, തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കും. 5.30ന് പതിനൊന്നിടത്ത് പൊതുസമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story