Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTവിനോദ സഞ്ചാരികൾക്ക് എൽ.എസ്.ഡി: പ്രതികളെ റിമാൻഡിൽ
text_fieldsbookmark_border
കൊച്ചി: നഗരം സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രാസ ലഹരി പദാർഥങ്ങൾ എത്തിച്ച് നൽകുന്ന കേസിൽ പിടിയിലായ മൂന്നംഗസംഘത്തെ റിമാൻഡ് ചെയ്തു. ഇവരിൽ നിന്ന് 72 ഒാളം എൽ.എസ്.ഡി സ് റ്റാമ്പുകളാണ് കണ്ടെടുത്തത്. സിറ്റി പൊലീസ് കമീഷണർ എം.പി ദിനേശിെൻറ നിർദേശ പ്രകാരം നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മലപ്പുറം ചങ്ങരംകുളം സ്വദേശി ജാബിർ (25), പെരിന്തൽമണ്ണ അറക്കപ്പറമ്പ് സ്വദേശി അൻഷാദ് (26), ചങ്ങരംകുളം കുമ്പിലവളപ്പിൽ സ്വദേശി മുഹ്സിൻ(22) എന്നിവരാണ് സെൻട്രൽ സ്റ്റേഷൻ പരിധിയിൽനിന്ന് പിടിയിലായത്. ഇൗേറാഡിലെ സ്വകാര്യകോളജ് വിദ്യാർഥിയായ മുഹ്സിനും പൂർവ വിദ്യാർഥികളായ ജാബിറും അൻഷാദും ഗോവയിൽനിന്നും ബംഗളൂരുവിൽ നിന്നും രാസലഹരി വസ്തുക്കൾ നഗരത്തിലേക്ക് എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ രഹസ്യ റേവ് പാർട്ടികൾക്കായി സ്ഥിരമായി കെമിക്കൽ ഡ്രഗുകൾ എത്തിച്ചിരുന്ന സംഘം റേവ് പാർട്ടികൾക്കെതിരെ ഷാഡോ പൊലീസ് തുടർച്ചയായി റെയ്ഡുകൾ നടത്തിയതിനെ തുടർന്നാണ് വിനോദ സഞ്ചാരികൾക്ക് നൽകുന്ന പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. പ്രധാനമായും പശ്ചിമകൊച്ചിയിലെ ഹോംസ്റ്റേകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരിവസ്തുക്കൾ വിറ്റത്. ക്രൈം ഡിറ്റാച്ച്മെൻറ് എ.സി.പി ബിജി ജോർജിെൻറ നേതൃത്വത്തിൽ ഷാഡോ സംഘം ഒരാഴ്ചയായി സംഘത്തിെൻറ പ്രവർത്തനം നിരീക്ഷിക്കുകയായിരുന്നു. ലഹരി വസ്തുക്കളുമായി നഗരത്തിൽ എത്തിയ ഉടനെ സെൻട്രൽ സി.െഎ അനന്തലാലിെൻറ സഹായത്തോടെ പിടികൂടുകയായിരുന്നു. കാപ്ഷൻ പിടിയിലായ പ്രതികൾ ekg5 Jabir ekg6 Muhsin ekg7 anshad ekg8 LSD stamp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story