Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTഇന്തോ-^യു.കെ റുമാറ്റോളജി സമ്മേളനം
text_fieldsbookmark_border
ഇന്തോ--യു.കെ റുമാറ്റോളജി സമ്മേളനം ഇന്തോ--യു.കെ റുമാറ്റോളജി സമ്മേളനം കോഴിക്കോട്: വാതരോഗങ്ങൾ മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ ജനങ്ങളിലെത്തിക്കാനും ആധുനിക ചികിത്സ സംവിധാനങ്ങൾ ചർച്ചചെയ്യാനും ഇന്ത്യൻ റുമാറ്റോളജി അസോ. കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇന്തോ-യു.കെ റുമാറ്റോളജി സമ്മേളനത്തിന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽനിന്നായി അഞ്ഞൂറോളം റുമാറ്റോളജി വിദഗ്ധരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും അന്താരാഷ്ട്ര വിദഗ്ധരും രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിെൻറ ഉദ്ഘാടനം യു.കെ ലിവർപൂൾ യൂനിവേഴ്സിറ്റി പ്രഫസർ റോബർട്ട് കൂപ്പർ നിർവഹിച്ചു. ഇന്ത്യയടക്കം മിക്ക ലോകരാജ്യങ്ങളിലെയും വാതരോഗ വ്യാപന നിരക്ക് ആശങ്കജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സെൻറർ ഫോർ റുമാറ്റോളജിയുടെ തലവൻ ഡോ. വിനോദ് രവീന്ദ്രൻ, ഡോ. ഇന്ദ്രജിത്ത് അഗർവാൾ, ഡോ. കൗശിക് ചൗധരി, ഡോ. രമേഷ് ഭാസി, ഡോ. ബി. പദ്മകുമാർ, ഡോ. എൻ.വി. ജയചന്ദ്രൻ, ഡോ. പി.പി. അനൂഫ്, ഡോ. ഇ. സുകേഷ്, ഡോ. സുമ ബാലൻ എന്നിവർ സംസാരിച്ചു. മയോസൈറ്റിസ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് പ്രഫ. റോബർട്ട് കൂപ്പറും അമേരിക്കയിലെ പിറ്റ്സ്ബർഗ് യൂനിവേഴ്സിറ്റിയിലെ പ്രഫ. രോഹിത് അഗർവാളും നേതൃത്വം നൽകി. റുമാറ്റോയിഡ് ആർൈത്രറ്റിസിനെ കുറിച്ച് ഇംഗ്ലണ്ടിലെ കാർഡിഫ് യൂനിവേഴ്സിറ്റി പ്രഫ. ഏർണസ്റ്റ് ചോയും ഓസ്റ്റിയോപോറോസിസിനെ കുറിച്ച് ഇംഗ്ലണ്ടിലെ ഷെഫെൽഡ് യൂനിവേഴ്സിറ്റിയിലെ പ്രഫ. യൂജീൻ മാക്ലോസ്കിയും മുഖ്യ പ്രഭാഷണം നടത്തി. ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പ്രഫ. ആനന്ദ് എൻ. മാളവ്യയും ഡോ. കൗശിക് ചൗധരിയും രണ്ടാം ദിവസത്തെ പ്രധാന സെഷനുകളിൽ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story