Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:35 AM IST Updated On
date_range 3 Feb 2018 10:35 AM ISTറോഡ് സുരക്ഷ ബോധവത്കരണത്തിന് തുടക്കം
text_fieldsbookmark_border
കക്കട്ടിൽ: വട്ടോളി സംസ്കൃതം ഹൈസ്കൂൾ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ ഒരുമാസക്കാലം നീളുന്ന റോഡ് സുരക്ഷ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുറ്റ്യാടി അഡീഷനൽ സബ് ഇൻസ്പെക്ടർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.പി. രാജീവൻ, എത്തിൽ നിസാർ, എം.കെ. അബ്ദുൽ റഹ്മാൻ, അനീഷ്, എ.ആർ. ഷെമി, എൻ.കെ. നിജിഷ, എം. ബൈജു, ഇന്ദുലേഖ എന്നിവർ സംസാരിച്ചു. എം.പി. ശ്രീകാന്ത് സ്വാഗതവും അമൃതേഷ് നന്ദിയും പറഞ്ഞു. റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിനുകൾ, ലഘുലേഖ വിതരണം, ഡ്രൈവർമാർക്കും യാത്രക്കാർക്കുമുള്ള ബോധവത്കരണം എന്നിവയും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story