Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിനാലൂർ വേസ്​റ്റ്...

കിനാലൂർ വേസ്​റ്റ് സംസ്​കരണ കേന്ദ്രം; ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് അധികൃതർ

text_fields
bookmark_border
കിനാലൂർ വേസ്റ്റ് സംസ്കരണ കേന്ദ്രം; ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് അധികൃതർ കോഴിക്കോട്: കിനാലൂരിൽ തുടങ്ങുന്ന പൊതു ബയോമെഡിക്കൽ വേസ്റ്റ് സംസ്കരണ കേന്ദ്രം പ്രദേശത്തെ ജനജീവിതത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് അനുമതി നൽകിയതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ അറിയിച്ചു. കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന പ്രദേശവാസികളുടെ യോഗത്തിലാണ് റീജനൽ ഓഫിസ് ചീഫ് എൻവയൺമ​െൻറ് എൻജിനീയർ എം.എസ്. ഷീബ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. 4.89 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ബയോമെഡിക്കൽ സംസ്കരണ കേന്ദ്രം സംസ്ഥാനത്തെ രണ്ടാമത്തേതാണ്. 100 കിലോഗ്രാം മാലിന്യം ഒരു മണിക്കൂറിൽ സംസ്കരിക്കാനുള്ള ഇൻസിനറേറ്റർ സംസ്കരണ കേന്ദ്രത്തിലുണ്ടാകും. പ്രദേശത്ത് ഒരുവിധ മലിനീകരണ പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാനുള്ള എല്ലാ നിബന്ധനകളും ബോർഡ് നിഷ്കർഷിച്ചിട്ടുണ്ട്. കേന്ദ്രനിയമ പ്രകാരം റെഡ് കാറ്റഗറിയിൽ പെടുന്നതാണ് കിനാലൂരിലെ മാലിന്യ സംസ്കരണ കേന്ദ്രം. ഈ വ്യവസ്ഥ പ്രകാരം കേന്ദ്രത്തി​െൻറ 25 മീറ്റർ പരിധിയിൽ വീടോ 50 മീറ്റർ പരിധിയിൽ പൊതുസ്ഥാപനങ്ങളോ ഉണ്ടാകാൻ പാടില്ല. ബോർഡ് നടത്തിയ സ്ഥലപരിശോധനയിൽ സ്ഥാപനത്തിൽനിന്ന് ഏറ്റവുമടുത്ത വീട്ടിലേക്ക് 108 മീറ്ററുണ്ട്. ആശുപത്രി മാലിന്യങ്ങളാണ് കേന്ദ്രത്തിൽ സംസ്കരിക്കുക. ഇതുമൂലം സമീപത്തുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story