Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:29 AM IST Updated On
date_range 3 Feb 2018 10:29 AM ISTസി.എച്ച് സെൻറർ ശിലാസ്ഥാപനം നാളെ
text_fieldsbookmark_border
സി.എച്ച് സെൻറർ ശിലാസ്ഥാപനം നാളെ കോഴിക്കോട്: എം.വി.ആർ കാൻസർ സെൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് ചാത്തമംമലം പഞ്ചായത്തിലെ ചൂലൂരിൽ രോഗികൾക്ക് അഭയമൊരുക്കാൻ സി.എച്ച് സെൻറർ സ്ഥാപിക്കുമെന്ന് പ്രസിഡൻറ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 57.7 െസൻറ് ഭൂമിയിൽ ഏഴു കോടി ചെലവ് പ്രതീക്ഷിക്കുന്ന സെൻററിെൻറ ശിലാസ്ഥാപനം ഇൗ മാസം നാലിന് രാവിലെ 10ന് പാണക്കാട് ഹൈദരലി തങ്ങൾ നിർവഹിക്കും. കീമോതെറപ്പിക്കും റേഡിയേഷനും മറ്റും വരുന്ന രോഗികൾക്ക് താമസിക്കാനും വിശ്രമിക്കാനും ആവശ്യമായ സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ടാകും. രണ്ടു േബ്ലാക്കുകളിലായി 25 സ്റ്റാൻഡേഡ് റൂമുകൾ, 40 ഡോർമെട്രി, കുട്ടികൾക്ക് 10 മുറികൾ, പ്രാർഥന ഹാൾ, കാൻറീൻ എന്നിവയുണ്ടാകും. 25 സെൻറ് ഭൂമിയും അതിൽ നിർമിക്കുന്ന കെട്ടിടവും ചേന്ദമംഗലൂരിലെ ഒരു കുടുംബമാണ് സംഭാവന ചെയ്യുന്നത്. വാർത്തസമ്മേളനത്തിൽ എം.സി. മായിൻഹാജി, കെ.എ. കാദർ മാസ്റ്റർ, എൻ.പി. ഹംസ മാസ്റ്റർ, പി.പി. അബ് ദുറഹ്മാൻ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story