Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:29 AM IST Updated On
date_range 3 Feb 2018 10:29 AM ISTമത്സ്യത്തൊഴിലാളികൾക്ക് പരിശീലനം
text_fieldsbookmark_border
കോഴിക്കോട്: വിവിധ മത്സ്യബന്ധന രീതികൾ, സുരക്ഷ ഉപകരണങ്ങൾ, നാവിഗേഷൻ, സീമെൻഷിപ് എന്നിവയുമായി ബന്ധപ്പെട്ട് എറണാകുളം സിഫ്നെറ്റിൽ നടത്തുന്ന ആറു ദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളാണ് അപേക്ഷിക്കേണ്ടത്. 20നും 45നും മധ്യേ പ്രായമുള്ള 10-ാം തരം പാസായവർക്ക് മുൻഗണന. പരിശീലനാർഥികൾക്ക് സ്െറ്റെപൻഡ്്, യാത്രബത്ത എന്നിവ നൽകും. അപേക്ഷ ഫെബ്രുവരി ആറിന് നാലിന് മുമ്പായി കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ലഭിക്കണം. ഫോൺ: 0495-2383780. പൊലീസ് കംപ്ലയിൻറ് അതോറിറ്റി സിറ്റിങ് കോഴിക്കോട്: ജില്ല പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിയുടെ സിറ്റിങ് ഫെബ്രുവരി അഞ്ച്, 20 തീയതികളിൽ രാവിലെ 11ന് കോഴിക്കോട് കലക്ടറേറ്റിലെ അതോറിറ്റി ചെയർമാെൻറ ചേംബറിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story