Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:41 AM IST Updated On
date_range 1 Feb 2018 10:41 AM ISTമക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം: 'പോക്സോ^ജുവനൈൽ' പൂെട്ടാരുക്കി പൊലീസ്
text_fieldsbookmark_border
മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം: 'പോക്സോ-ജുവനൈൽ' പൂെട്ടാരുക്കി പൊലീസ് കോഴിക്കോട്: സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോ കാമുകിക്കോ ഒപ്പം ഒളിച്ചോടുന്നവർക്ക് പൊലീസിെൻറ 'പോക്സോ-ജുവനൈൽ ജസ്റ്റിസ്' പൂട്ട്. പ്രൊട്ടക്ഷൻ ഒാഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് (പോക്സോ), ജുവനൈൽ ജസ്റ്റിസ് ആക്ട് (ജെ.ജെ ആക്ട്) എന്നിവ ചുമത്തുന്നതോടെ ഒളിച്ചോടിയവർ അറസ്റ്റിലായി നേരെ ജയിലിലാവുകയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം താമരശ്ശേരി, എടച്ചേരി, നല്ലളം, കൊടുവള്ളി തുടങ്ങിയ സ്റ്റേഷനുകളിലായി ഇത്തരത്തിലെ പത്തോളം കേസുകളിലാണ് െജ.ജെ ആക്ട് ചുമത്തിയത്. രണ്ടു കേസുകളിൽ പോക്സോയും ചുമത്തിയിട്ടുണ്ട്. ഇതിൽ താമരശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ ഒളിച്ചോടിയ ആറ് സ്ത്രീ-പുരുഷന്മാരെ ഇതിനകം റിമാൻഡ് ചെയ്തു. മൂന്നു വയസ്സുകാരനായ മകനെ ജ്വല്ലറിയിൽ ഉപേക്ഷിച്ച് മുങ്ങിയ എേളറ്റിൽ പുതിയോട്ടിൽ ആതിര (24), താമരശ്ശേരി മൂന്നാംതോട് പനയുള്ള കുന്നുമ്മൽ ലിജിൻദാസ് (28) എന്നിവരുടെ കേസിലടക്കം പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതിനാലാണ് ഇവർ ജയിലിലായത്. അല്ലാത്തപക്ഷം സ്റ്റേഷനിൽനിന്നുതന്നെ ജാമ്യത്തിൽ പോകുന്ന സ്ഥിതിയുണ്ടാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും സമാന കേസുകളിൽ ജുവനൈൽ ജസ്റ്റിസ്, പോക്സോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ തെളിഞ്ഞാൽ ജീവപര്യന്തം തടവും മറ്റു കുറ്റകൃത്യങ്ങളിൽ മൂന്നുവർഷം മുതൽ ഏഴു വർഷംവരെ തടവുമാണ് ശിക്ഷ. ഒളിച്ചോട്ടങ്ങളിൽ ചില സന്ദർഭങ്ങളിൽ കേസ് നിലനിൽക്കില്ലെങ്കിലും സമാന സംഭവം ആവർത്തിക്കപ്പെടാതിരിക്കാനും ഒളിച്ചോടിയവർ പാഠം പഠിക്കെട്ട എന്ന നിലയിലുമാണ് പൊലീസ് ഇത്തരം നടപടി സ്വീകരിക്കുന്നെതന്നാണ് നിയമവിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നത്. പുനർവിവാഹിതയായശേഷം പുതിയ ഭർത്താവിൽനിന്ന് പഴയ ബന്ധത്തിലെ മക്കൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകുേമ്പാൾ പോക്സോ നിയമം പ്രയോഗിക്കുന്നത് പതിവാണ്. എന്നാൽ, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയവർക്കെതിരെ ജെ.ജെ ആക്ടും പോക്സോയുമടക്കം ചുമത്തുന്നത് സമീപകാലത്താണ് തുടങ്ങിയത്. സ്വന്തം കുട്ടികൾ ലൈംഗികചൂഷണങ്ങൾക്കടക്കം ഇരകളാകാൻ ബോധപൂർവം സൗകര്യമൊരുക്കി അവരുടെ സംരക്ഷണ ചുമതലയിൽ നിന്നൊഴിഞ്ഞുനിന്നു എന്ന നിലക്കാണ് ഒളിച്ചോടിയ സ്ത്രീകൾക്കെതിരെ പൊലീസ് ഇൗ വകുപ്പ് ചുമത്തുന്നത്. ഇതിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തു എന്ന കാരണത്താലാണ് ബന്ധപ്പെട്ട പുരുഷനെതിരെ സമാന നടപടി കൈക്കൊള്ളുന്നത്. വിവാഹിതരായവരുടെ ഒളിച്ചോട്ടം സംസ്ഥാനത്ത് സമീപ ഭാവിയിൽ കൂടിയതും ഇതിനു കാരണമായി പറയുന്നുണ്ട്. 2017ൽ (ഡിസംബർ ഒഴികെ) സംസ്ഥാനത്ത് 2441 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016ൽ 2122ഉം 2015ൽ 1583ഉം കേസുകൾ രജിസ്റ്റർ െചയ്തു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്തും കുറവ് വയനാട്ടിലുമാണ്. ഇവിടങ്ങളിൽ യഥാക്രമം 334, 86 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. -കെ.ടി. വിബീഷ് inner box....... 2017ലെ പോക്സോ കേസുകൾ (ഡിസംബർ ഒഴികെ) ജില്ല -കേസുകളുടെ എണ്ണം തിരുവനന്തപുരം -334 കൊല്ലം -245 പത്തനംതിട്ട -100 ആലപ്പുഴ -113 കോട്ടയം -135 ഇടുക്കി -146 എറണാകുളം -232 തൃശൂർ -166 പാലക്കാട് -176 മലപ്പുറം -204 കോഴിക്കോട് -250 വയനാട് -86 കണ്ണൂർ -136 കാസർകോട് -112 ------------------ റെയിൽവേസ് -06
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story