Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാപ്പിള കല അക്കാദമി...

മാപ്പിള കല അക്കാദമി പ്രചാരണത്തിന് ശിൽപങ്ങളും

text_fields
bookmark_border
നാദാപുരം: കടത്തനാടൻ കളരിമുറകളും പാരമ്പര്യ മാപ്പിളകലകളുടെ സമന്വയവുമായി മാപ്പിളകല അക്കാദമിയുടെ ഉദ്ഘാടന പ്രചാരണത്തിന് ശിൽപങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. മീനാക്ഷി ഗുരുക്കളുടെ കളരിമുറ, മൈലാഞ്ചിച്ചേലിൽ അണിഞ്ഞൊരുങ്ങിയ മണവാട്ടിയും ഒപ്പനയും, റാന്തൽ വിളക്കുമായുള്ള പുരാതന വസ്ത്രധാരിയായ വൃദ്ധ, മാങ്കോസ്റ്റിൻ ചുവട്ടിലെ വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവയാണ് ഒരുങ്ങുന്നത്. പ്രശസ്ത ചിത്രകാരന്മാരായ പവിത്രൻ ഏറാമല, സത്യൻ നീലിമ, ശശി അരൂർ എന്നിവരാണ് അക്കാദമിയുടെ പ്രചാരണത്തിൽ ശിൽപചാതുര്യത്തി​െൻറ ൈകയൊപ്പ് ചാർത്തുന്നത്. വലിച്ചെറിയപ്പെടുന്ന പാഴ്വസ്തുക്കളും പേപ്പറുകളും ചോക്കുപൊടിയും പശയുമാണ് ശിൽപനിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പി​െൻറ കീഴിലുള്ള മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകല അക്കാദമിയുടെ സംസ്ഥാനത്തെ ആദ്യ ജില്ലാ ഉപകേന്ദ്രമാണ് നാദാപുരത്ത്. ഫെബ്രുവരി 11ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. നവീകരിച്ച ഇ.എൻ.ടി തിയറ്റർ ഉദ്ഘാടനം നാദാപുരം: ഗവ.താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഇ.എൻ.ടി തിയറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തി​െൻറ 18 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഗവ. ആശുപത്രിയിലെ തിയറ്റർ നവീകരിച്ചത്. ജില്ല ആശുപത്രികളിലുള്ള ആധുനിക സജ്ജീകരണങ്ങളാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ തിയറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി.എം. ചന്ദ്രി അധ്യക്ഷത വഹിച്ചു. ഡോ. സി.കെ. അരവിന്ദാക്ഷൻ, ജനപ്രതിനിധികളായ അഹമ്മദ് പുന്നക്കൽ, കെ. ചന്തു, ടി.കെ. ലിസ, മണ്ടോടി ബഷീർ, എ. ആമിന, അബ്ദുല്ല തെങ്ങലക്കണ്ടി, കെ.പി. കൃഷ്ണൻ, ഷാഹിന കുന്നത്ത്, വി. പങ്കജം, വി.എ. മുഹമ്മദ് ഹാജി, ഡോ. എസ്. റോഷിത്ത്, ടി. ബാബു, കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു. മനോജ് അരൂർ സ്വാഗതവും എം.ടി. മജീഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story