Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാറിലേക്ക്​...

സർക്കാറിലേക്ക്​ കണ്ടുകെ​േട്ടണ്ട ഭൂമി തട്ടിയെടുക്കാൻ അണിയറയിൽ നീക്കം

text_fields
bookmark_border
കക്കോടി: സർക്കാറിലേക്ക് കണ്ടുകെേട്ടണ്ട ഭൂമിക്ക് രേഖകളുണ്ടാക്കാൻ അണിയറയിൽ നീക്കം. വർഷങ്ങളായി നികുതിയടക്കാതെ പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചിരിക്കുന്ന സ്ഥലമുടമകളാണ് റവന്യൂ അധികൃതരുടെ ഒത്താശയോടെ നീക്കം നടത്തുന്നത്. കേരള ലാൻഡ് റിഫോംസ് ആക്ട് പ്രകാരം പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാണ്. രജിസ്ട്രേഷൻ നടത്തിയ തോട്ടഭൂമികളെ മാത്രമേ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളൂവെന്നിരിക്കെ ജില്ലയിൽ അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നവർ ഏറെയുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. പ്ലാേൻറഷൻ ഭൂമികൾ മുറിച്ചുമാറ്റാനോ തരംമാറ്റാനോ പാടില്ലെന്ന് നിയമം അനുശാസിക്കുന്നുമുണ്ട്. മിച്ചഭൂമി കേസെടുത്തവ താലൂക്ക് ലാൻഡ് ബോർഡിന് കൈമാറേണ്ടതാണ്. കക്കോടി വില്ലേജിലെ കരിയാത്തൻമലയിൽ 60 ഏക്കറോളം ഭൂമിയുടെ ഉടമകളിൽ പലരും വർഷങ്ങളായി നികുതി അടക്കാത്തവരാണ്. പലരും പ്ലാേൻറഷൻ ഭൂമിയാണെന്ന് റവന്യൂ അധികൃതരെ തെറ്റിദ്ധരിപ്പിച്ചും കൈക്കൂലി നൽകിയുമാണ് ഭൂമി കൈവശം വെച്ചിരിക്കുന്നത്. കക്കോടി വില്ലേജിൽ നികുതിയടക്കാത്തതി​െൻറ പേരിൽ തഹസിൽദാർ സ്ഥലമുടമകളോട് വിശദീകരണം തേടിയപ്പോൾ തങ്ങളുടെ ഭൂമി റബർ എസ്റ്റേറ്റ് വിഭാഗത്തിൽ പെട്ടതാണെന്നാണ് ചിലർ സമർഥിച്ചത്. ഇതുവരേക്കും രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുമില്ല. വർഷങ്ങളായി നികുതി അടക്കാത്തവർക്ക് ഇനി നികുതി അടക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കക്കോടി വില്ലേജ് ഒാഫിസർക്ക് താലൂക്ക് ഒാഫിസിൽനിന്ന് നിർദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കലക്ടർക്കും തഹസിൽദാർക്കും വിവാദഭൂമികൾ റബർ എസ്റ്റേറ്റല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. റവന്യൂ വകുപ്പിലെ ചില ഉന്നതരുടെയും രാഷ്ട്രീയ നേതൃത്വത്തി​െൻറയും സഹായത്തോടെ സർക്കാറിലേക്ക് കണ്ടുകെേട്ടണ്ട ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് ചില ഭൂവുടമകൾ എന്ന് ആക്ഷേപമുണ്ട്. എ. ബിജുനാഥ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story