Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേളത്ത് മണൽകൊള്ള...

വേളത്ത് മണൽകൊള്ള വ്യാപകം: പഞ്ചായത്ത് നടപടി തുടങ്ങി

text_fields
bookmark_border
വേളം: പഞ്ചായത്തിലെ കടവുകളിൽ മണൽകൊള്ള വ്യാപകം. കുറ്റ്യാടി പുഴയിൽ മണലെടുപ്പ് ഹൈകോടതി നിരോധിച്ചിട്ടും വേളം ഭാഗത്തെ വിവിധ കടവുകളിൽ മണലെടുപ്പ് നിർബാധം തുടരുന്നതായാണ് പരാതി. ഗുളികപ്പുഴ കടവിനുതാഴെ കൊറ്റുകടവ്, ഉത്തായി ഭാഗങ്ങളിലും പെരുവയൽ ഭാഗത്തെ വിവിധ കടവുകളിലും പട്ടാപ്പകൽ പോലും മണൽ കടത്തുന്നതായി പറയുന്നു. ചില സമയങ്ങളിൽ പുഴക്കക്കരെ ചെറുവണ്ണൂർ പഞ്ചായത്ത് ഭാഗത്ത് എത്തിച്ചാണ് കടത്തുന്നത്. ഈ ഭാഗങ്ങളിൽ പല യുവാക്കളും രാത്രി മണലെടുത്ത് പണമുണ്ടാക്കുകയാണെത്ര. പുഴമണൽ കിട്ടാനില്ലാത്തതിനാൽ ചാക്കിന് നൂറുരൂപക്ക് വരെ വാങ്ങാൻ ആളുണ്ട്്. പുഴയോര ഭാഗങ്ങളിലെ മിക്ക നിർമാണങ്ങൾക്കും ഇപ്രകാരം വാരുന്ന മണലാണ് ഉപയോഗിക്കുന്നതെന്നും പറയുന്നു. മുമ്പ് ഇവിടെ അനധികൃത മണൽ കടത്ത് തടയാനെത്തിയ പൊലീസിനെ വാഹനം കയറ്റി അപായപ്പെടുത്താൻ ശ്രമം നടത്തിയതായി കേസുണ്ടായിരുന്നു. പ്രസ്തുത കേസിലെ പ്രതികളെ പിടിക്കാൻ ചെന്ന പൊലീസ്സംഘത്തിന് മർദനമേറ്റ സംഭവവും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം കൊറ്റുകടവിൽ മണൽ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, സെക്രട്ടറി ശഫീഖ് എന്നിവർ സ്ഥലത്തെത്തി കുറ്റ്യാടി പൊലീസി​െൻറ സഹായത്തോടെ മണൽ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ള മണൽ ലേലം ചെയ്ത് വിൽക്കുമെന്നും മണൽമാഫിയക്കെതിരെ പഞ്ചായത്ത് ശക്തമായ നടപടിയെടുക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. ചിത്രരചനമത്സരം കുറ്റ്യാടി: മണ്ഡലം കോൺഗ്രസ് സമ്മേളനത്തി​െൻറ ഭാഗമായി എൽ.പി. മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്ക് ജില്ലതല ചിത്രരചനമത്സരം െഫബ്രുവരി നാലിന് 10 മണിക്ക് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ 9847928920 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. അക്കാദമിക് മാസ്റ്റർപ്ലാൻ വേളം: അരമ്പോല്‍ ഗവ. എല്‍.പി. സ്കൂള്‍ അക്കാദമിക് മാസ്റ്റർപ്ലാന്‍ ഹെഡ്മിസ്ട്രസ് വിലാസിനി ടീച്ചര്‍ക്ക് നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കരീം മാങ്ങോട്ട് അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീല്‍ മാസ്റ്റർ, എൻ.എം. മുഹമ്മദ്‌, അനുഷ ടീച്ചര്‍, ലിനീഷ് കുമാര്‍, എ.ടി. അബ്സർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story