Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:36 AM IST Updated On
date_range 1 Feb 2018 10:36 AM ISTപഞ്ചായത്ത് കോമ്പൗണ്ടിൽ വെള്ളമില്ല
text_fieldsbookmark_border
പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് കോമ്പൗണ്ടിൽ പൊതുശൗചാലയമുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വെള്ളമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നു. കമ്യൂണിറ്റിഹാൾ, അംഗപരിമിതർക്കുള്ള ബി.ആർ.സി കേന്ദ്രം, പൊതുശൗചാലയം എന്നിവ ഇൗ കോമ്പൗണ്ടിലാണുള്ളത്. ഇവിടങ്ങളിലെല്ലാം വെള്ളമെത്തിക്കുന്ന പൈപ്പ്ലൈൻ പുതിയ കൃഷിഭവൻ കെട്ടിടം നിർമിക്കുന്നതിനിടെ തറക്ക് മണ്ണുനീക്കുേമ്പാൾ പൊട്ടിപ്പോവുകയും നീക്കം ചെയ്യപ്പെടുകയുമായിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല. പല പരിപാടികളും നടത്തപ്പെടുന്ന കമ്യൂണിറ്റി ഹാളിലും അങ്ങാടിയിലെ കച്ചവടക്കാരും ടാക്സി ഡ്രൈവർമാരും ഉപയോഗിക്കുന്ന പൊതുശൗചാലയത്തിലും വെള്ളമില്ലാത്തതുമൂലം ആരോഗ്യ പ്രശ്നങ്ങൾക്കു പുറമെ മലിനീകരണത്തിനും ഇടയാക്കുന്നതായി പരാതിയുണ്ട്. വിവാഹം പാലേരി: ചെറിയ കുമ്പളം മീത്തലെ ചാലിൽ ബി.എം. മൊയ്തുവിെൻറ മകൻ സമീറും പാറക്കടവിലെ ഷൾക്കാെമ്പായിൽ അശ്റഫിെൻറ മകൾ അൻഷിഫയും വിവാഹിതരായി. പാലേരി: പാറക്കടവിലെ കരിങ്ങാറ്റി മീത്തൽ കൃഷ്ണെൻറ മകൻ ഷിജിത്തും ചെറുവണ്ണൂർ കക്കറമുക്ക് ചാലിൽ മീത്തൽ രാജെൻറ മകൾ ശരണ്യയും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story