Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:29 AM IST Updated On
date_range 1 Feb 2018 10:29 AM ISTമെഡിക്കൽ കോളജ്: എം.എൽ.എമാരുടെ വെൻറിലേറ്ററുകൾ ഉടനെത്തും
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിലെ ദുരിതം പരിഹരിക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ എം.എൽ.എമാർ മുൻകൈെയടുത്ത് ലഭ്യമാക്കുന്ന വെൻറിലേറ്ററുകൾ ദിവസങ്ങൾക്കകം എത്തും. 13 വെൻറിലേറ്ററുകളിൽ കുട്ടികളുടെ വിഭാഗത്തിലേക്കുള്ള രണ്ടെണ്ണം ഒഴിച്ച് 11 വെൻറിലേറ്ററുകളാണ് എത്തിക്കുക. ഇവ ഫെബ്രുവരി 10നകം എത്തിക്കാനുള്ള വർക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഫ്രാൻസിൽ നിന്ന് 1.16 കോടി രൂപ ചെലവിട്ടാണ് വെൻറിലേറ്ററുകൾ ഇറക്കുമതി ചെയ്യുന്നത്. ജില്ലയിലെ 13 എം.എൽ.എമാരുടെ ഫണ്ടുപയോഗിച്ചാണ് ഇവ എത്തിക്കുന്നത്. മാസങ്ങൾക്കുമുമ്പ് വെൻറിലേറ്ററുകളുടെ അഭാവത്താൽ രോഗികൾ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽെപട്ട മന്ത്രി ടി.പി മറ്റ് എം.എൽ.എമാരുമായി ആലോചിച്ച് ആശുപത്രിയിലേക്ക് 13 വെൻറിലേറ്ററുകൾ വാങ്ങിക്കൊടുക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പീഡിയാട്രിക് വിഭാഗത്തിലേക്കുള്ള രണ്ട് വെൻറിലേറ്ററുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കിയശേഷം ഇതിനുള്ള ഓർഡർ നൽകും. സൂപ്പർസ്പെഷാലിറ്റി സൂപ്രണ്ട് ഡോ.കെ.എം. കുര്യാക്കോസ് ആണ് പദ്ധതിയുടെ നോഡൽ ഓഫിസർ. നിലവിൽ മെഡിക്കൽ കോളജിൽ വെൻറിലേറ്ററുകൾ ആവശ്യത്തിനില്ലാത്തതുമൂലം നിരവധി പേരാണ് വൻതുക ചികിത്സഫീസ് നൽകി സ്വകാര്യആശുപത്രികളിൽ ചികിത്സ തേടുന്നത്. ഇതിന് വലിയതോതിൽ പരിഹാരമാവുെമന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story