Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:29 AM IST Updated On
date_range 1 Feb 2018 10:29 AM ISTകെ.പി.എസ്.ടി.എ ചേവായൂർ ഉപജില്ല സമ്മേളനം
text_fieldsbookmark_border
കക്കോടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേവായൂർ ഉപജില്ല സമ്മേളനം കെ.പി.സി.സി നിർവാഹക സമിതിയംഗം പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. പാവങ്ങാട് പുത്തൂർ യു.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ബി.ആർ. ബിജീഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എൻ. ശ്യാംകുമാർ മുഖ്യ പ്രഭാഷണം നടത്തി. നൃത്യ സാധന ദേശീയ അവാർഡ് ജേതാവ് കലാമണ്ഡലം സത്യവ്രതൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ജില്ല പ്രസിഡൻറ് പി.കെ. അരവിന്ദൻ, ടി.ടി. ജയദേവൻ, പി.ടി. ഉമാനാഥ്, സുരേഷ് മൊകവൂർ, ടി. അശോക് കുമാർ, ഇ. ലീന, വി.കെ. രമേശൻ, ടി.ടി. ബിനു, എസ്. ശ്രീരാജ്, ജയനാരായണൻ, എൻ. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story