Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:29 AM IST Updated On
date_range 1 Feb 2018 10:29 AM ISTവ്യാജ ബ്രാൻഡഡ് ഉൽപന്നങ്ങൾ: ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന്
text_fieldsbookmark_border
കോഴിക്കോട്: ബ്രാൻഡഡ് തുണിത്തരങ്ങളായ ലൂയിസ് ഫിലിപ്, വാൻ ഹ്യുസെൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട് എന്നിവയുടെ വ്യാജ ഉൽപന്നങ്ങൾ വിറ്റഴിച്ച സംഭവത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ആദിത്യ ബിർള ഗ്രൂപ്പിന് വേണ്ടി ഐ.പി.ആർ സർവിസ് ഹെഡ് എം.വി. സുരേഷ് ബാബു കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുണിത്തരങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലുമായി 24 പേരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ പറ്റിക്കപ്പെടുകയാണെന്നും ഗുണനിലവാരമില്ലാത്ത ഇത്തരം വസ്ത്രങ്ങൾ ചർമരോഗങ്ങൾക്ക് കാരണമാകുമെന്നും വ്യാജ പതിപ്പുകൾ ഇറക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ വസ്ത്രങ്ങളുടെ വ്യാജ പതിപ്പുകൾ കണ്ടെത്തിയിരുന്നു. പത്ത് ലക്ഷം രൂപയുടെ വസ്ത്രങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട്, കർണാടക, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വ്യാജവസ്ത്രങ്ങൾ നിർമിക്കപ്പെടുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിൽ വ്യാജവസ്ത്രങ്ങൾ വിൽക്കുന്ന ചില്ലറവിൽപനക്കാരാണ് കൂടുതലെന്നും സുരേഷ് ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story