Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല പാരലൽ കോളജ്​...

ജില്ല പാരലൽ കോളജ്​ മത്സരം സമാപിച്ചു

text_fields
bookmark_border
കോഴിക്കോട്: മൂന്നുദിവസമായി നടന്ന പാരലൽ കോളജ് ജില്ലമത്സരം സമാപിച്ചു. കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന സമാപനസമ്മേളനം കൈതപ്രം വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ആയിരത്തി നാനൂറോളം വിദ്യാർഥികൾ പെങ്കടുത്ത മത്സരത്തിൽ 149 പോയൻറുമായി മേഴ്സി കോളജ് പേരാമ്പ്ര ഒന്നാമതെത്തി. 105 പോയൻറുമായി മേഴ്സി കോളജ് കോഴിക്കോട് രണ്ടാംസ്ഥാനവും 85 പോയൻറുമായി ഗ്ലോബൽ കോളജ് മൂന്നാംസ്ഥാനവും നേടി. 45 ഇനങ്ങളിലായാണ് കലാമേള നടന്നത്. പാരലൽ കോളജ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.ഇ. സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി രാജേഷ് മേനോൻ, ജില്ല സെക്രട്ടറി സി.ജി. ഷാജി എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫികൾ നൽകി. ട്രഷറർ എസ്. സന്തോഷ് നന്ദി പറഞ്ഞു. സംസ്ഥാന കലോത്സവം ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കും. ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനം ആത്മഹത്യപരം -എച്ച്.എസ്.എസ്.ടി.എ കോഴിക്കോട്: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിനെ ഇല്ലാതാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിക്കാനുള്ള സർക്കാർ നീക്കം ആത്മഹത്യപരവും കേരളത്തിലെ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഹയർ സെക്കൻഡറി ഹൈസ്കൂളി​െൻറ ഭാഗമാണെന്നുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന തെറ്റിദ്ധാരണജനകമാണ്. ഇത്തരം നീക്കത്തെ കേരളത്തിലെ പൊതുസമൂഹം തിരസ്കരിക്കുമെന്നും ഹയർ സെക്കൻഡറിയെ സ്വതന്ത്രമായി നിലനിർത്തി ശാക്തീകരിക്കണമെന്നും എച്ച്.എസ്.എസ്.ടി.എ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story