Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളപ്പൊക്കത്തിൽ...

വെള്ളപ്പൊക്കത്തിൽ പാഠപുസ്തകം നഷ്​ടപ്പെട്ടവർക്ക്​ ​ 'ട്യൂഷന്‍ മാഷ്'

text_fields
bookmark_border
* സംസ്ഥാന സിലബസ് ഒമ്പത്, 10 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ മൊബൈല്‍ ഫോണിൽ ലഭിക്കും കോഴിക്കോട്: മഴയിൽ പാഠപുസ്തകങ്ങളും നോട്ടുപുസ്‌തകവും നഷ്ടപ്പെട്ട കുട്ടികൾക്ക് 'ട്യൂഷന്‍മാഷ്'ഒരുങ്ങി. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അംഗീകാരമുള്ള കോഴിക്കോെട്ട 'ക്രിറ്റ് ഇന്‍ഫോ എൽ.എൽ.പി.പി'സ്റ്റാര്‍ട്ട് അപ്പാണ് 'ട്യൂഷന്‍മാഷ്'എന്ന മൊബൈല്‍ ആപ്ലിക്കേഷൻ തയാറാക്കിയത്. സംസ്ഥാന സിലബസിൽ ഉൾപ്പെട്ട ഒമ്പത്, 10 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ സൗജന്യമായി മൊബൈല്‍ ഫോണിൽ നല്‍കും. പ്ലേസ്‌റ്റോറില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. അധ്യാപകര്‍ ക്ലാസെടുക്കുന്ന വിഡിയോയാണ് വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ആപ് വഴി നല്‍കുക. രണ്ടുമാസം സൗജന്യമായി ആപ് ഉപയോഗിക്കാം. ക്രിറ്റ് ഇന്‍ഫോ എൽ.എൽ.പി.പി സി.ഇ.ഒ പി.പി. സുഹൈര്‍ മഹമൂദ്, ഡയറക്ടര്‍ പി.പി. മാഹിര്‍ ബിന്‍ ഫാറൂഖ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story