Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:18 AM IST Updated On
date_range 31 Aug 2018 11:18 AM ISTദാനമെത്ര നൽകിയാലും തളരാത്ത കൈകളുമായി അബ്ദുല്ല
text_fieldsbookmark_border
കക്കോടി: ഖത്തറിലെ കേരള ഫുഡ് െസൻറർ ഉടമയും വാൾമാക്സിെൻറ പങ്കാളിയുമായ കണ്ണാടിക്കൽ ഉള്ളാടത്ത് അബ്ദുല്ലക്ക് മറ്റുള്ളവർക്ക് കൊടുത്തുകൊണ്ടേയിരിക്കണം. പ്രളയക്കെടുതിൽ വയനാട്ടിലേക്ക് 16 ടൺ അരിയും അഞ്ചുലക്ഷം രൂപയുടെ വസ്ത്രവും ആലപ്പുഴയിലേക്ക് 22 ടൺ അരിയും കോഴിക്കോട് ജില്ലയിൽ നാൽപതു ലക്ഷത്തിെൻറ ഭക്ഷണക്കിറ്റും പൂനൂർ പുഴ നക്കിത്തുടച്ച കണ്ണാടിക്കലിലെ ദുരിതബാധിതരായ മൂവായിരത്തോളം പേർക്ക് അഞ്ചുദിവസം മുടങ്ങാതെ രണ്ടുനേരമായി ഭക്ഷണം നൽകിയതും ഒന്നും പേരെടുക്കാനായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ്, തെൻറ വ്യാപാരം രണ്ടുവർഷം അടുപ്പിച്ച് നഷ്ടത്തിലായപ്പോൾ എടുത്ത തീരുമാനമായിരുന്നു വരുമാനത്തിെൻറ ഒരു വിഹിതം അർഹിക്കുന്നവർക്ക് എത്തിച്ചുനൽകുമെന്നത്. ആ വർഷം മുതൽ അബ്ദുല്ലയുടെ വരുമാനത്തിെൻറ വളർച്ച അപ്രതീക്ഷിതമായിരുന്നുവത്രെ. അഞ്ചു വർഷം മുമ്പാണ് കോഴിക്കോട് പയമ്പ്രയിൽ തെൻറ കീഴിലുള്ള ടച്ച് ചാരിറ്റബ്ൾ സൊസൈറ്റി ഒന്നേ മുക്കാൽ ഏക്കറിൽ വിവിധ മതവിഭാഗങ്ങളിൽ പെട്ടവർക്കായി വീടുകൾ നിർമിച്ച് 12 കുടുംബങ്ങളെ താമസിപ്പിച്ചത്. ഇപ്പോൾ പത്തു വീടുകൾ കൂടി പണി പൂർത്തിയായി. അഞ്ചു കുടുംബങ്ങളെ നിർദേശിക്കാൻ കോഴിക്കോട് ജില്ല കലക്ടറോട് അഭ്യർഥിച്ചിട്ടുണ്ട്. കോഴിക്കോട് പുന്നശ്ശേരിയിൽ ഒന്നേമുക്കാൽ ഏക്കർ സ്ഥലം ഇതുപോലെ അർഹർക്ക് നൽകാനായി മാറ്റിവെച്ചിട്ടുണ്ട്. അതിലും അഞ്ച് കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൂലൂരിലെ എം.വി.ആർ കാൻസർ സെൻററിനു സമീപം പുനരധിവാസത്തിന് സ്ഥലം വാങ്ങി നൽകിയതും അബ്ദുല്ലയാണ്. പ്രകൃതിക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ വിവിധ ഭാഗങ്ങളിലുള്ളവർക്കായി രണ്ടേക്കർ സ്ഥലം വാങ്ങി 50 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ധാരണയുമായി. എത്ര കൊടുത്താലും തെൻറ കൈകൾ തളരാതെ നിർത്താൻ ഭാര്യ സൗദക്കും തെൻറ കമ്പനിയുടെ സി.ഇ.ഒയും മകനുമായ മർവൻ അബ്ദുല്ലക്കുമറിയാം എന്ന് ഇദ്ദേഹം പറയുന്നു. ടച്ചിെൻറ പ്രവർത്തനങ്ങൾക്ക് താങ്ങായി പി.കെ. അബ്ദുറഹിമാനും കെ.പി. മുസ്തഫയും ടി.എം. അബ്ദുൽ ഹമീദും സൈനബ ഉള്ളാടത്തും നൂർജഹാനും ഉൾപ്പെടെ 15 പേർ കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story