Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 5:32 AM GMT Updated On
date_range 2018-08-31T11:02:59+05:30fff
text_fieldsവയനാട് ജില്ലയിൽ 1,411 കോടിയുടെ നഷ്ടം കൽപറ്റ: കാലവർഷത്തിൽ ജില്ലയിൽ 1,411 കോടിയുടെ നഷ്ടം. ആഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് ജില്ലക്ക് 1,411 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ല പ്ലാനിങ് ഓഫിസർ കെ.എം. സുരേഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കെട്ടിടവിഭാഗത്തിൽ പൊതുമരാമത്ത് വകുപ്പിന് 287.85 ലക്ഷത്തിെൻറയും തദ്ദേശസ്വയംഭരണ വകുപ്പിന് 1047.50 ലക്ഷത്തിെൻറയും നഷ്ടമുണ്ടായി. പൊതുമരാമത്ത് വകുപ്പിെൻറ അധീനതയിലുള്ള 651.09 കിലോമീറ്റർ റോഡിനും ഒമ്പതു പാലങ്ങൾക്കുമായി 73,388 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 19 കിലോമീറ്റർ ദൈർഘ്യത്തിൽ ദേശീയപാതക്കുണ്ടായ നഷ്ടം 136 ലക്ഷമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 1078.17 കിലോമീറ്റർ റോഡ് തകർന്നതിലൂടെ 17850.80 ലക്ഷത്തിെൻറ നഷ്ടമുണ്ടായി. 621 വീടുകൾ പൂർണമായി തകർന്നു. ഇതുമൂലം 4,409 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 9,250 വീടുകൾ ഭാഗികമായി തകർന്നതിലൂടെ 3394.73 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മറ്റു മേഖലയിലെ നഷ്ടങ്ങൾ ലക്ഷത്തിൽ: കൃഷി - 3314.4, മൃഗസംരക്ഷണം, ക്ഷീരവികസനം - 1190.50, ഫിഷറീസ് - 534.45, വനം - 648.16, പട്ടികവർഗ വികസനം - 1455.50, വിദ്യാഭ്യാസം - 90.26, വ്യവസായം - 326.04, സഹകരണം - 107.89, പൊലീസ് - 36.28, തൊഴിൽ - 134.73, വൈദ്യുതി - 250.99, കുടുംബശ്രീ - 52, അക്ഷയ കേന്ദ്രം - 0.80, വാട്ടർ അതോറിറ്റി - 379.50, മൈനർ ഇറിഗേഷൻ - 1027.80, കാരാപ്പുഴ ഇറിഗേഷൻ - 626.50, പൊതുവിതരണം - 7.82, ബി.എസ്.എൻ.എൽ - 25.45, ടൂറിസം - 461.99, ബാങ്ക് - 84.99, ഫയർഫോഴ്സ് - 1.92.
Next Story