Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:00 AM IST Updated On
date_range 31 Aug 2018 11:00 AM ISTമഴമാറിയിട്ടും മണ്ണിടിച്ചിൽ ഭീതി മാറാതെ നൂഞ്ഞോടിതാഴം നിവാസികൾ
text_fieldsbookmark_border
ചേളന്നൂർ: കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് കുടുംബങ്ങൾ മാറിതാമസിക്കേണ്ടി വന്ന 7/6 ൽ വീണ്ടും മണ്ണിടിച്ചിൽ ഭീഷണി. നൂഞ്ഞോടിതാഴം കെ.സി. ഹരീഷിെൻറ വീടിനു പിറകിലാണ് മണ്ണ് അടർന്നു വീണ് ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്നത്. പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടം പച്ചമരുന്നുകളുടെയും വംശനാശം സംഭവിക്കുന്ന മുള്ളൻപന്നി, കുറുനരി എന്നിവയുൾപ്പെടെയുള്ള ജീവികളുടെയും കേന്ദ്രമാണ്. ഇൗ പ്രദേശം മണ്ണിടിച്ചിൽ ഭീഷണിയിലായിരിക്കുകയാണ്. ചേളന്നൂർ പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പും പാറഖനനവുംമൂലം കുന്നുകളെല്ലാം ഇല്ലാതാകുകയാണ്. പ്രകൃതിക്ഷോഭം മൂലം ജനങ്ങൾ ഇത്രമാത്രം കെടുതിയനുഭവിച്ചിട്ടും നിയമലംഘനങ്ങൾക്കുനേരെ അധികൃതർ കണ്ണടക്കുകയാണ്. മണ്ണിടിച്ചിൽ തടയാൻ സത്വര നടപടി എടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യമുയർത്തുന്നു. പൂനൂർ പുഴ ഇടിഞ്ഞുതീരുന്നു; ശ്രദ്ധിക്കാൻ ആളില്ല കക്കോടി: കുരുവട്ടൂർ, ചെറുവറ്റ, കണ്ണാടിക്കൽ, കക്കോടി ഭാഗങ്ങളിൽ പൂനൂർ പുഴയുടെ തീരം ഇടിയുന്നത് വ്യാപകം. പലരും പുഴക്കര കൈയേറിയിട്ടും നടപടികൾ കൈക്കൊള്ളാനോ സർവേ നടത്താനോ അധികൃതർ തയാറാകുന്നില്ല. പുഴക്കര ഇടിഞ്ഞ് റോഡും കെട്ടിടങ്ങളും തമ്മിൽ മീറ്റർ പോലും അകലമില്ലാത്ത അവസ്ഥയിലായിട്ടുണ്ട്. കക്കോടി പാലത്തിനു സമീപവും മോരീക്കര ഭാഗത്തും പറമ്പിൽകടവുഭാഗത്തും വർഷങ്ങൾക്കു മുേമ്പതന്നെ പുഴക്കര വൻതോതിൽ ഇടിഞ്ഞുതുടങ്ങിയിട്ടും നടപടിയില്ല. എന്നാൽ, രാഷ്ട്രീയ സ്വാധീനവും പണസ്വാധീനവുമുള്ളവരുടെ വീടുകൾ നിൽക്കുന്ന ഭാഗത്ത് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പുഴക്കര കെട്ടാൻ ഉദ്യോഗസ്ഥർ തിടുക്കം കാണിച്ചിട്ടുമുണ്ട്. ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും വീടുവെക്കാൻ അനുമതിനൽകുന്നതും വിമർശന വിധേയമായിരിക്കുകയാണ്. പുഴ കൈയേറുന്നത് തടയേണ്ടവർ നോക്കുകുത്തികളാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തോടെ പല വീടുകളും അപകടഭീഷണിയിലാണ്. കുത്തൊഴുക്കിൽ പലയിടത്തും പുഴയോരം ഒലിച്ചുപോയിട്ടുണ്ട്. ശക്തമായ ഒഴുക്കിൽ വൻതോതിൽ മണ്ണിടിച്ചിലിന് വിധേയമാകുന്ന പുഴയുടെ പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളുന്നില്ലെങ്കിൽ വീടുകൾ ഉൾപ്പെടെയുള്ളവ പുഴയിൽ പതിക്കും. puzha കക്കോടി പാലത്തിനു സമീപം പുഴയിടിഞ്ഞ് അപകട ഭീഷണിയിലായ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story