Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 5:27 AM GMT Updated On
date_range 2018-08-31T10:57:00+05:30പ്രളയത്തിൽ മലിനമായ വസ്തുക്കളുടെ ശേഖരണം ഇന്നു മുതൽ
text_fieldsകോഴിക്കോട്: പ്രളയക്കെടുതിയിൽ ഉപയോഗശൂന്യമായി കുന്നുകൂടിയ ഗാർഹികമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനായി ജില്ല ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ഒരുക്കുന്ന പദ്ധതിക്ക് ശനിയാഴ്ച തുടക്കം. ഇതിെൻറ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിൽനിന്നുള്ള മാലിന്യശേഖരണം വെള്ളിയാഴ്ച ആരംഭിക്കും. നഗരത്തിൽ പ്രളയം കൂടുതൽ ബാധിച്ച മേഖലകളിൽ തന്നെ ആദ്യം സാധനങ്ങൾ േശഖരിക്കാൻ വെള്ളിയാഴ്ച നഗരസഭ ഒാഫിസിൽ ചേർന്ന യോഗം തീരുമാനിച്ചു. ആറ് (കുണ്ടുപ്പറമ്പ്), ഏഴ് (കരുവിശ്ശേരി), ഒമ്പത് (തടമ്പാട്ടുതാഴം), 10 (വേങ്ങേരി), 70 (ഇൗസ്റ്റ്ഹിൽ),11 (പൂളക്കടവ്),15 (വെള്ളിമാട്കുന്ന്), 16 (മൂഴിക്കൽ), 21 (ചേവായൂർ), 40 (അരീക്കാട് നോർത്ത്), 41 (അരീക്കാട്), 42 (നല്ലളം), 43 (കൊളത്തറ), 44 (കുണ്ടായിത്തോട്), 45 (ചെറുവണ്ണൂർ ഇൗസ്റ്റ്), 46 (ചെറുവണ്ണൂർ വെസ്റ്റ്) എന്നീ വാർഡുകളിലാണ് ആദ്യം പാഴ്വസ്തുക്കൾ ശേഖരിക്കുക. അതാത് ഹെൽത്ത് ഇൻസ്പെക്ടർ ഒാഫിസിൽനിന്ന് ശേഖരണ കേന്ദ്രങ്ങളുടെ വിവരം ലഭിക്കുമെന്ന് നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. ഗുണഭോക്താക്കൾ നേരിട്ട് സാധനങ്ങൾ എത്തിക്കണം. ഉപയോഗ ശൂന്യമായ കിടക്ക, തലയണ, തുണികൾ, ഫർണിച്ചർ, റെക്സിൻ എന്നിവ കൃത്യമായി തിട്ടപ്പെടുത്തിയ ശേഷമേ സ്വീകരിക്കുള്ളൂ. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ എന്നിവ എടുക്കില്ല. പ്രളയവും കാലവർഷക്കെടുതിയും ബാധിച്ചതല്ലാത്ത വീടുകളിൽനിന്ന് മാലിന്യം തള്ളാൻ ശ്രമിച്ചാൽ നടപടിയുണ്ടാവും.
Next Story