Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 5:23 AM GMT Updated On
date_range 2018-08-31T10:53:56+05:3017 വർഷങ്ങൾക്കു ശേഷം അവർ ഒരുമിച്ചുകൂടി
text_fields17 വർഷങ്ങൾക്കു ശേഷം അവർ ഒരുമിച്ചുകൂടി ഫറോക്ക്: ഫാറൂഖ് കോളജിലെ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി 2001 ബാച്ചിലെ സഹപാഠികൾ 17 വർഷങ്ങൾക്കു ശേഷം ഒരുമിച്ചു ചേർന്നു. ഡോ. മുബാറക് പാഷ പ്രിൻസിപ്പൽ പദവിയിലിരുന്ന അവസാന വർഷത്തെ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി ബാച്ചിലെ വിദ്യാർഥികൾ അവരുടെ വാട്സ്ആപ് കൂട്ടായ്മയായ അറേബ്യൻ ഹൗസ് മുഖാന്തരമാണ് ഒത്തുചേർന്നത്. കലാലയത്തിൽ സംഗമിച്ച അവർ തങ്ങളുടെ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചു. ഗുരുനാഥന്മാരെ സന്ദർശിച്ചു. ബാച്ചിലെ പൂർവവിദ്യാർഥികളായ അധ്യാപക രംഗത്തുള്ള നിഷാദ് മോങ്ങം, ബഷീർ കൊടുവള്ളി, സുൽത്താൻ അലി വാഴക്കാട്, ഇസ്മാഈൽ ചാലിയം, സ്വാലിഹ് ചേന്ദമംഗലൂർ, റഹ്മത്ത് കൊട്ടപ്പുറം, ജലീസത്ത് ഐക്കരപ്പടി, നജ്മുന്നീസ ഫറോക്ക്, സാബിറ പേട്ടയിൽ, ഹർഷ തോട്ടുങ്ങൽ എന്നിവരും യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂർ, ഫയർഫോഴ്സ് ഓഫിസർ കരീം കുറ്റിക്കാട്ടൂർ, ബിസിനസ് രംഗത്തുള്ള അസീസ് കുറ്റിക്കാട്ടൂർ, ജുനൈദ് ഐക്കരപ്പടി എന്നിവരാണ് സംഗമത്തിൽ എത്തിച്ചേർന്നത്. നിഷാദ് മോങ്ങം നേതൃത്വം നൽകി. photo: ferok88.jpg ഫാറൂഖ് കോളജ് അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി ബാച്ച് 2001ലെ പൂർവവിദ്യാർഥികൾ
Next Story