Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.എസ്​.എൽ.സി ഉന്നത...

എസ്​.എസ്​.എൽ.സി ഉന്നത വിജയികളെ അന​ുമോദിച്ചു

text_fields
bookmark_border
പറമ്പിൽബസാർ: പറമ്പിൽകടവ് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ യു.പി സ്കൂളിൽ ഏഴാംതരത്തിൽ പഠിച്ച് വിവിധ സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ പൂർവവിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങിൽ കഴിഞ്ഞ അധ്യയനവർഷം യു.എസ്.എസ് നേടിയ വിദ്യാർഥികെളയും അനുമോദിച്ചു. ചടങ്ങ് പൂർവവിദ്യാർഥിയും നാടക സംവിധായകനുമായ എ. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി. രമേശ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.സി. ദേവാനന്ദൻ, എം.പി.ടി.എ അധ്യക്ഷ പി. ലത, കെ. നിസാർ, എം. ക്ഷമാദേവി, സി.കെ. വത്സരാജ്, എ. റഷീദ എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഗമം പയിമ്പ്ര: പയിമ്പ്ര ഗവ. ഹൈസ്കൂളിൽ 1990 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ബാച്ചി​െൻറ കൂടിച്ചേരലിന് വഴിയൊരുങ്ങുന്നു. 'ഒരുവട്ടംകൂടി' എന്ന് പേരിട്ട പരിപാടി ഒക്ടോബർ ഏഴിന് ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പഴയ അധ്യാപകരെ ആദരിക്കൽ ചടങ്ങ്, കലാപരിപാടികൾ എന്നിവയോടെ നടത്തുന്ന പരിപാടിക്ക് അന്നത്തെ 250ഒാളം വിദ്യാർഥികളെ പെങ്കടുപ്പിക്കാനാണ് സംഘാടകസമിതിയുടെ ശ്രമം. നമ്പർ: 8086125224, 9497452647.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story