Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:56 AM GMT Updated On
date_range 29 Aug 2018 5:56 AM GMTകൈത്താങ്ങായി ഉദയ കോളജ് മേപ്പയൂരും
text_fieldsbookmark_border
മേപ്പയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേപ്പയൂരിലെ ഉദയ കോളജ് ഒരു ലക്ഷം രൂപ നൽകി. ചെക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ ഏറ്റുവാങ്ങി. സ്ഥാപനത്തിലെ അധ്യാപകരും വിദ്യാർഥികളും സംഭാവന ചെയ്ത പണമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.കെ. പവിത്രൻ, കെ.ടി. രാജൻ, ഷർമിന കോമത്ത്, കെ. ബാലകൃഷ്ണൻ, സുരേഷ് നൊച്ചാട്, വേണു കൊപ്പാരത്ത്, നവീൻ, വിനീഷ് നടുവത്തൂർ എന്നിവർ സംസാരിച്ചു. കീഴരിയൂർ സ്വദേശി ശശി ആയോളികണ്ടി 10,000 രൂപയുടെ ചെക്ക് ചടങ്ങിൽ മന്ത്രിയെ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story