Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:53 AM GMT Updated On
date_range 29 Aug 2018 5:53 AM GMTഭിന്നശേഷിക്കാരുടെ ഉൽപന്നങ്ങൾ ഇനി മാളുകളിൽ
text_fieldsbookmark_border
കോഴിക്കോട്: ഭിന്നശേഷിക്കാരെ സമൂഹത്തിൽ ഉന്നതിയിലെത്തിക്കാനും പുനരധിവാസ, ചികിത്സ പദ്ധതികളുടെ ഭാഗമായി അവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും ഒൗട്ലെറ്റ് തുടങ്ങുന്നു. ഡോ. എം.കെ. മുനീർ എം.എൽ.എ ചെയർമാനായ മിഷൻ കോഴിക്കോടിെൻറ നേതൃത്വത്തിൽ 'സോൾ ഓഫ് കോഴിക്കോട്' എന്ന പേരിൽ കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് ആദ്യ ഔട്ലെറ്റ് ആരംഭിക്കുക. കൊച്ചിയിലടക്കം വലിയ മാളുകളിൽ വിപണന കേന്ദ്രങ്ങൾ തുടങ്ങുന്നതിെൻറ ഭാഗമായാണിത്. മനോരോഗത്തിൽനിന്ന് മുക്തരായ ആശാഭവനിലെയും സി.ആർ.സി ഇംഹാൻസ് എന്നീ കേന്ദ്രങ്ങളിലെയും അന്തേവാസികൾ നിർമിച്ച ഉൽപന്നങ്ങളാണ് ആദ്യഘട്ടം ഔട്ലെറ്റ് വഴി വിപണിയിലെത്തിക്കുക. കൈത്തൊഴിലായി ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപന്നങ്ങൾ ഭൂരിഭാഗവും ഗുണമേന്മയുള്ളവയാണെങ്കിലും ഇത്തരം ഉൽപന്നങ്ങൾക്ക് വിപണനത്തിനുള്ള സാഹചര്യം ഇന്ന് നിലവിലില്ല. ഇതിന് പരിഹാരം ലക്ഷ്യമാക്കിയാണ് നടപടി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഡോ. എം.കെ. മുനീർ എം.എൽ.എ ഔട്ലെറ്റ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story