Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2018 5:48 AM GMT Updated On
date_range 28 Aug 2018 5:48 AM GMTതാമരശ്ശേരി ചുരം: അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാൻ നടപടി തുടങ്ങി
text_fieldsbookmark_border
ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിനു താഴെ അശാസ്ത്രീയമായ നിർമാണത്തിലൂടെ അടിത്തറ ഭാഗികമായി തകർന്ന ഇരുനില കെട്ടിടം പൊളിച്ചുനീക്കുന്നതിന് നടപടികൾ തുടങ്ങി. കോഴിക്കോട് ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം താമരശ്ശേരി താലൂക്ക് തഹസിൽദാർ മുഹമ്മദ് റഫീക്ക്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി, മെംബർമാർ, പഞ്ചായത്ത് മെംബർമാർ, ദേശീയപാത ഉദ്യോഗസ്ഥർ, താമരശ്ശേരി പൊലീസ്, പുതുപ്പാടി വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. കലക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ പ്രവൃത്തികൾ ആരംഭിക്കും. സ്ഥലമുടമയായിരുന്ന അബൂബക്കർ കുട്ടമ്പൂർ എന്നയാൾ മൂന്നുനില കെട്ടിടത്തിനുള്ള അനുമതി സമ്പാദിച്ച് പെർമിറ്റടക്കം മറ്റൊരു വ്യക്തിക്ക് ഉയർന്ന വിലക്ക് മറിച്ചുവിൽക്കുകയായിരുന്നു. ആവശ്യമായ ഫൗണ്ടേഷനോ മറ്റു ശാസ്ത്രീയ രീതികളോ ഉപയോഗിക്കാതെയാണ് കെട്ടിടം പണിതുയർത്തിയത്. പ്ലാൻ പ്രകാരം മുകളിലേക്കുള്ള നിലകൾ പൂർത്തീകരിച്ചെങ്കിലും മുകൾ ഭാഗെത്ത അമിത ഭാരം താങ്ങാൻ ശേഷിയില്ലാതെ അടിത്തറ തകർന്ന നിലയിലുമാണുള്ളത്.
Next Story