Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യലഹരി വിരുദ്ധ...

മദ്യലഹരി വിരുദ്ധ ഗുണ്ടാവിളയാട്ടം അമർച്ചചെയ്യൽ: നഗരസഭ സർവകക്ഷി യോഗം വിളിച്ചു

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളിയിലും പരിസരത്തും വ്യാപകമായ മദ്യ-ലഹരി വിരുദ്ധ ഗുണ്ടാവിളയാട്ടം അമർച്ച ചെയ്യുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം നടന്നു. കൊടുവള്ളിയിലെ വ്യാപാരിയായ കരീമിനെ ലഹരിസംഘം കുത്തിപ്പരിക്കേൽപിച്ചതുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച വൈകീട്ട് നഗരസഭ ഹാളിൽ യോഗം ചേർന്നത്. ലഹരി വിധ്വംസക സംഘത്തി​െൻറ ഇടപെടൽ മൂലം ടൗണിലടക്കം രാത്രികാലങ്ങളിൽ കച്ചവടം ചെയ്യാനോ സ്വൈരമായി യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി. എതിർക്കുന്നവരെ മർദിക്കുന്നതും അസഭ്യം പറയുന്നതും നിത്യസംഭവമാണ്. യാത്രക്കാരിൽനിന്ന് ഉൾപ്പെടെയുള്ളവരിൽനിന്ന് പണം കൈക്കലാകുന്ന സംഭവവും ഉണ്ടായതായി യോഗത്തിൽ ആരോപണമുയർന്നു. ഇത്തരം സംഘത്തെ ഗുണ്ടാ ആക്ടിൽ ഉൾപ്പെടുത്തി ജയിലിലടക്കാൻ ആവശ്യമായ നടപടി ഉണ്ടാവണമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതികൾ ശക്തമാക്കാനും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് ബോധവത്കരണം ഉൾപ്പെടെയുള്ളവ നടത്തും. പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു. കെട്ടിട ഉടമകളുടെ യോഗം വിളിച്ചുചേർക്കും. ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ അടച്ചിടാൻ നിർദേശം നൽകും. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുടെ യോഗം വിളിച്ചുചേർത്ത് സഹായം ഉറപ്പുവരുത്തും. മാസത്തിൽ ഒരു ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കും. മദ്യലഹരി പ്രവർത്തനം തടയാനും പരാതികൾക്കുമായി 9946244388 എന്ന നമ്പറിൽ പൊലീസുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. യോഗത്തിൽ വൈസ് ചെയർമാൻ എ.പി. മജീദ്, എ.എസ്.ഐ സുനിൽ കുമാർ, എക്സൈസ് പ്രിവൻറിവ് ഓഫിസർ എസ്. സജു, സിവിൽ എക്സൈസ് ഓഫിസർ ഇ.കെ. സുരേന്ദ്രൻ, വി.കെ. അബ്ദു ഹാജി, കെ.വി. അരവിന്ദാക്ഷൻ, ഷറഫുദ്ദീൻ, പി.ടി.എ. ലത്തീഫ്, സി.പി. റസാഖ്, സി.പി. മജീദ്, സി.എം. ഗോപാലൻ, എൻ.പി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.photo: Kdy-5 sarvakashi yoogam .jpg കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗം
Show Full Article
TAGS:LOCAL NEWS 
Next Story