Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടയിലെ വീട്ടുപകരണങ്ങൾ...

കടയിലെ വീട്ടുപകരണങ്ങൾ ദുരിതമനുഭവിക്കുന്നവർക്ക് നൽകി ദമ്പതികൾ

text_fields
bookmark_border
നടുവണ്ണൂർ: ഈ സ്റ്റോറിലെ വീട്ടുപകരണങ്ങളെല്ലാം ഇനി ദുരിതമനുഭവിക്കുന്നവർക്ക്. കടുക്കാംതെയിൽ അവറാൻ ഹാജി-നസീമ ഹജ്ജുമ്മ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഗ്ലാമർ സ്റ്റോറിലെ മുഴുവൻ സാധനങ്ങളും ദുരിതമനുഭവിക്കുന്നവർക്ക് നൽകി. നടുവണ്ണൂർ രജിസ്ട്രാർ ഓഫിസ് ബസ് സ്റ്റോപ്പിന് സമീപമുള്ള കടയാണിത്. മൂന്നര ലക്ഷം രൂപയുടെ അടുക്കള-വീട്ടുപകരണങ്ങളാണ് ഈ ദമ്പതികൾ കാരുണ്യ പ്രവർത്തനത്തിലേക്ക് നൽകിയത്. വയനാട്ടിലെ പനമരം, പൊഴുതന, ചുണ്ടേൽ എന്നീ സ്ഥലങ്ങളിലെ ദുരിതമനുഭവിക്കുന്ന വീടുകളിൽ നേരിട്ട് ഗൃഹോപകരണങ്ങളുടെ കിറ്റുകൾ എത്തിക്കുകയായിരുന്നു. ആലുവയിലേക്കുള്ള ഗൃഹോപകരണങ്ങളുമായി വണ്ടി വെള്ളിയാഴ്ച പുറപ്പെട്ടു. കൂരാച്ചുണ്ടിലെ സന്നദ്ധ പ്രവർത്തകരായ സാദിഖ്, മുജീബ്, യാസർ, ജലീൽ, മുസ്തഫ, ഷംസു എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ എത്തിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story