Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതബാധിതർക്ക്...

ദുരിതബാധിതർക്ക് കൈത്താങ്ങായി ഓണപ്പൊട്ടന്മാരും

text_fields
bookmark_border
ആയഞ്ചേരി: പ്രളയബാധിതർക്ക് കൈത്താങ്ങായി ഓണപ്പൊട്ടന്മാരും. വിവിധ ഗ്രാമീണ ക്ലബുകളുടെ നേതൃത്വത്തിലാണ് ഓണപ്പൊട്ടന്മാരെ അണിയിച്ചൊരുക്കി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തിയത്. പാരമ്പര്യമായി ചിലർ ഓണപ്പൊട്ടന്മാരായി എത്തുന്നതിനു പുറമെയാണ് കലാകേന്ദ്രങ്ങളുടെ വകയായുള്ള ഓണപ്പൊട്ടൻ വരവുണ്ടായത്. ഓണപ്പൊട്ട​െൻറ വേഷം വാടകക്കെടുത്ത് അണിഞ്ഞൊരുങ്ങുകയായിരുന്നു. ഓണപ്പൊട്ടന്മാരോടൊപ്പം കലാസമിതികളുടെ പ്രവർത്തകരും ഉണ്ടായിരുന്നു. കടമേരി ഗ്രാമീണ കലാകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ ഓണപ്പൊട്ടൻ അണിഞ്ഞൊരുങ്ങി നിരവധി വീടുകൾ സന്ദർശിച്ചു. സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു. മംഗലാട് മഹല്ല് കമ്മിറ്റി അരലക്ഷം രൂപ നൽകി ആയഞ്ചേരി: പ്രളയം നാശംവിതച്ച കേരളത്തെ ദുരിതത്തിൽനിന്ന് കരകയറ്റാൻ മംഗലാട് മഹല്ല് കമ്മിറ്റിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റദിവസംകൊണ്ട് അരലക്ഷം രൂപ സ്വരൂപിച്ചു. ഈ തുക മഹല്ല് പ്രസിഡൻറ് തത്തങ്കോട്ട് അമ്മദ് ഹാജി വടകര തഹസിൽദാറെ ഏൽപിച്ചു. നേരത്തേ വയനാട്ടിലെ ദുരിതബാധിതർക്ക് സഹായം എത്തിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story