Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 5:39 AM GMT Updated On
date_range 2018-08-25T11:09:00+05:30ജില്ലയിൽ 5000 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ്
text_fieldsകോഴിക്കോട്: ജില്ലയിൽ പ്രളയബാധിതരായ 5000 കുടുംബങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളുമായി നഗരത്തിൽനിന്ന് പുറപ്പെട്ട വാഹനങ്ങളുടെ ഫ്ലാഗ് ഒാഫ് ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിക്ക് കീഴിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ഫുഡ്സ് ഖത്തർ സഹകരണത്തോടെയാണ് 15 കിലോ സാധനങ്ങളും ബക്കറ്റും മറ്റുമടങ്ങിയ കിറ്റുകൾ തയാറാക്കിയത്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്നിനുപോലും സർക്കാർ പണം ചെലവഴിക്കേണ്ടി വന്നില്ല എന്നതാണ് കോഴിക്കോെട്ട അനുഭവം വ്യത്യസ്തമാക്കുന്നതെന്ന് കലക്ടർ യു.വി. ജോസ് പറഞ്ഞു. നഷ്ടം നേരിട്ടവർക്ക് കുറെക്കാലംകൂടി സഹായം തുടരണമെന്ന് കലക്ടർ പറഞ്ഞു. 30 ലക്ഷത്തോളം രൂപ ചെലവുവരുന്ന സാധനങ്ങളാണ് പദ്ധതി വഴി നൽകുന്നത്. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം കാമ്പസിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. ടച്ച് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻകൂടിയായ കേരള ഫുഡ്സ് ഖത്തർ എം.ഡി. അബ്ദുല്ല കണ്ണാടിക്കൽ, സി.പി. കുഞ്ഞഹമ്മദ്, ഡോ. പി.സി. അൻവർ, സഫിയ അലി, കെ.സി. സാബിറ, ഷംന പൈങ്ങോട്ടായി, പി.കെ. അബ്ദുറഹിമാൻ, കെ.സി. അൻവർ, നുൈജം, പി.സി. ബഷീർ, എ.എം. അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ സ്വാഗതവും ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
Next Story