Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസത്തിന്​...

ദുരിതാശ്വാസത്തിന്​ ഓണപ്പൊട്ടനും

text_fields
bookmark_border
കക്കട്ടിൽ: മാവേലി വേഷം കെട്ടി വീടുകളില്‍ പ്രജകളെ അന്വേഷിച്ചിറങ്ങിയ മാവേലിക്ക് (ഓണപ്പൊട്ടന്‍) ലഭിച്ച ദക്ഷിണയും പ്രളയ ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. അരൂര്‍ കല്ലുമ്പുറത്ത് മുന്‍ ഗ്രാമപഞ്ചായത്ത് മെംബറും കോണ്‍ഗ്രസ് ഭാരാവാഹിയുമായ കല്ലമ്പുറത്തെ എ.ടി. ദാസനാണ് ഓണപ്പൊട്ടന്‍ കെട്ടി വീടുകള്‍ കയറി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തുക വാര്‍ഡ് മെംബര്‍ കെ. സജീവന്‍ ഏറ്റുവാങ്ങി. പാരമ്പര്യമായി ദാസ​െൻറ കുടുംബമാണ് ഈ മേഖലയില്‍ ഉത്രാടത്തിനും തിരുവോണത്തിനും മാവേലി വേഷമിട്ട് വീടുകളില്‍ കയറുന്നത്. പ്രജകള്‍ക്ക് അനുഗ്രഹം നല്‍കാനെത്തുന്ന മാവേലിയെ പണവും നിത്യോപയോഗ സാധനങ്ങളും നല്‍കിയാണ് വീട്ടുകാര്‍ തിരിച്ചയക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story