Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടയുടെ...

കടയുടെ പൂട്ടുപൊട്ടിച്ച് മോഷണം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
തിരുവമ്പാടി: പുല്ലൂരാംപാറയിൽ പലചരക്ക് കടയുടെ പൂട്ടുപൊട്ടിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ആനക്കാംപൊയിൽ കുഞ്ഞുകുളങ്ങര ശിവദാസൻ (52) ആണ് തിരുവമ്പാടി പൊലീസി​െൻറ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് മോഷണം. കടയിൽനിന്ന് 4000 രൂപയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചിരുന്നു. സി.സി.ടി.വി കാമറ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. വെള്ളിയാഴ്‌ച ഉച്ചയോടെ തന്നെ പ്രതിയെ പിടികൂടി. തിരുവമ്പാടി എസ്.ഐ സനൽരാജ്, എ.എസ്.ഐ അഷ്റഫ്, സി.പി.ഒമാരായ അനീസ് വലിയപറമ്പ്, ഷിബിൽ ജോസഫ്, ബോബി ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലാണ് ആനക്കാംപൊയിലിലെത്തി പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story