Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോട്ടൽ വരുമാനവും...

ഹോട്ടൽ വരുമാനവും പ്രളയബാധിതർക്ക്

text_fields
bookmark_border
കുന്ദമംഗലം: ഒരുദിവസത്തെ ഹോട്ടൽ വരുമാനം പ്രളയബാധിതർക്ക് നൽകി ഹോട്ടലുടമ മാതൃകയായി. കോട്ടാംപറമ്പ് അന്ന ഹോട്ടലി​െൻറ ഒരുദിവസത്തെ വരുമാനവും സുമനസ്സുകളുടെ സംഭാവനയും ഉൾപ്പെടെയുള്ള 30,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഹോട്ടലുടമ ബെന്നി ജോർജിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. കുന്ദമംഗലം സ​െൻറ് ജോസഫ് പള്ളി വികാരി ഫാ. സൈമൺ കിഴക്കെകുന്നേൽ, കുന്ദമംഗലം കോഓപറേറ്റീവ് ബാങ്ക് പ്രസിഡൻറ് എം.കെ. മോഹൻദാസ്, പഞ്ചായത്ത് മെംബർ പടാളിയിൽ ബഷീർ, കെ. കോയ, സി. സോമൻ, അബ്ദുൽ കരീം, ഷിഹാബ് എന്നിവർ സംബന്ധിച്ചു. kgm__1:- കോട്ടാംപറമ്പ് അന്ന ഹോട്ടലിലെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള ചെക്ക് ഹോട്ടലുടമ ബെന്നി ജോർജിൽനിന്ന് പി.ടി.എ. റഹീം എം.എൽ.എ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story