Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:14 AM IST Updated On
date_range 24 Aug 2018 11:14 AM ISTപ്രളയ ദുരിതത്തിൽ പെരുന്നാളും ഒാണവും അന്യമായി കണ്ണാടിക്കൽ പ്രദേശത്തുകാർ
text_fieldsbookmark_border
പ്രളയ ദുരിതത്തിൽ പെരുന്നാളും ഒാണവും അന്യമായി കണ്ണാടിക്കൽ പ്രദേശത്തുകാർ കോഴിക്കോട്: മുമ്പ് ഒരിക്കലും ആഘോഷങ്ങൾക്ക് അവധി നൽകിയിട്ടില്ല കണ്ണാടിക്കൽ പ്രദേശത്തുകാർ. എന്നാൽ, ഇത്തവണ അവർക്ക് പെരുന്നാളും ഒാണവുമൊന്നും ആഘോഷിക്കാൻ കഴിഞ്ഞില്ല. കണ്ണാടിക്കൽ, പീച്ചങ്ങാട്ടുതാഴ, കരിമ്പയിൽതാഴം എന്നിവിടങ്ങളിലായി ആയിരത്തോളം കുടുംബങ്ങൾ പ്രളയത്തിെൻറ കൊടിയ ദുരിതമാണ് അനുഭവിച്ചത്. ഇവരുടെ മനസ്സുകൾ വിങ്ങുകയാണ്. സന്തോഷത്തിെൻറ നേർത്ത പടലങ്ങൾപോലും കടന്നുവരാതെ എങ്ങനെയാണ് ആഘോഷത്തിൽ പങ്കാളികളാകാൻ കഴിയുക. ജീവിതത്തിൽ ആദ്യമായാണ് പുക്കളം ഒരുക്കാത്ത ഒരു ഒാണം തെൻറ ജീവിതത്തിൽ കടന്നുവന്നതെന്ന് പീച്ചങ്ങാട്ടുതാഴ സുജാത പറഞ്ഞു. വെള്ളം കയറി തകർന്ന വീട്ടിൽ കഴിയുന്ന ഹഖ് വില്ലയിൽ ഹൈറുന്നിസക്കും പെരുന്നാൾ ആഘോഷിക്കാൻ കഴിയാത്തത് ആദ്യം. പ്രദേശത്തുകാരുടെ എല്ലാം അവസ്ഥ ഇങ്ങനെ തന്നെ. പ്രളയം ഇങ്ങനെ താണ്ഡവം ആടുമെന്ന് ഒരിക്കലും ഇവരാരും കരുതിയതല്ല. കരിമ്പയിൽ താഴ ഫൗസിയയുടെ മകൾ ഷിഫാനയെ വൈത്തിരിയിേലക്കാണ് വിവാഹം കഴിച്ചത്. അവിടെ ഉരുൾപൊട്ടിയപ്പോൾ, സ്വന്തം വീട്ടിൽ വന്നതായിരുന്നു. അപ്പോൾ ഇവിടെ ആകെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഒടുവിൽ മലപ്പുറം പള്ളിക്കൽബസാറിൽ ബന്ധുവീട്ടിലേക്ക് മാറ്റി ഇവരെ. കരിമ്പയിൽതാഴ കടാശ്ശേരി വസന്തയുടെ മകൾ പ്രബിഷ(32)ക്ക് വെള്ളപ്പൊക്കത്തിനിടെ രക്ഷപ്പെടുേമ്പാൾ വീണ് കൈ ഒടിഞ്ഞു. ഫർണിച്ചർ ഉൾപ്പെടെ നശിച്ച വീട്ടിൽ തറയിൽ നിലത്ത് പായ വിരിച്ചുകിടക്കുകയാണ് ഇവർ. മുമ്പ് രണ്ടുതവണ ഇൗ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇത്തവണ വെള്ളം കയറുമെന്ന മുന്നറിയിപ്പുണ്ടായപ്പോൾ മുമ്പത്തെപ്പോലുള്ള വെള്ളപ്പൊക്കം മാത്രമാണ് ഇവർ പ്രതീക്ഷിച്ചത്. എന്നാൽ, എല്ലാം കൈവിട്ടുപോയത് പെെട്ടന്നായിരുന്നു. ഒരാൾ പൊക്കത്തിലാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്. പിന്നെ ഒരു വിധം എല്ലാവരും രക്ഷപ്പെടുകയായിരുന്നു. അതിനിടയിൽ വിലപ്പെട്ടതെല്ലാം നഷ്ടമായി. ഉടുതുണിക്ക് മറുതുണിയില്ലാതെയായിരുന്നു പലായനം. വെള്ളം വലിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഹൃദയം പൊട്ടുന്നതായിരുന്നു കാഴ്ചകൾ. എല്ലാം നശിച്ചു. ഫർണിച്ചറുകൾ, ടി.വികൾ, വാഷിങ് മെഷീനുകൾ, വിലപ്പെട്ട രേഖകൾ, കിടക്കകൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയെല്ലാം നശിച്ചിരുന്നു. പല വീടുകളുടെയും ചുമരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. മിക്കവരും മൂന്നും നാലും സെൻറുകളിൽ കടം വാങ്ങിയും വായ്പയെടുത്തും കിടപ്പാടം കെട്ടിപ്പടുത്തവർ. സാധാരണക്കാരും കൂലിപ്പണിക്കാരുമൊക്കെയുള്ള വലിയ ജനവിഭാഗം. ഇവരുടെ ജീവിതം ചോദ്യചിഹ്നമായി മാറി. പല വീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇവ നന്നാക്കി എടുത്തതിന് നല്ലൊരു തുക ചെലവാക്കണം. പകൽ വീടുകളിൽ വന്ന് നിൽക്കുന്നവർ രാത്രിയിൽ ബന്ധുവീടുകളിലേക്ക് പോകും. സ്വന്തം വീട്ടിൽ നിൽക്കാൻ ഇവരിൽ പലർക്കും ധൈര്യമില്ല. പടം: ab 8, 9 പവിത്രൻ മേലൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story