Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവഗണനയുടെ മലമുകളിൽ...

അവഗണനയുടെ മലമുകളിൽ അതിജീവന പോരാട്ടം

text_fields
bookmark_border
കൽപറ്റ: ഇടത്തും വലത്തും ഉരുൾപൊട്ടിയൊലിച്ച ചാലുകൾ. രണ്ടു തട്ടായ മലമുകളിലെ നിരപ്പായ കുറച്ചു സ്ഥലത്ത് ജീവൻ പണയം വെച്ചുള്ള അതിജീവനം. കുത്തനെയുള്ള കയറ്റം പലയാവൃത്തി കയറി പതിറ്റാണ്ടുകളായി തുടരുന്ന ജീവിതം. എടപ്പെട്ടി കോൽപാറ കോളനിയിലെ 40ഒാളം കാട്ടുനായ്ക്ക കുടുംബങ്ങളുടെ ജീവിതം എന്തുകൊണ്ടും കാലങ്ങൾ പിന്നിലേതാണ്. ദേശീയപാത 766ൽ ൈകനാട്ടിയിൽനിന്നു നോക്കിയാൽ മുട്ടിൽ മലയിൽ ഉരുൾപൊട്ടിയൊലിച്ച വലിയൊരു ഭാഗം കാണാം. അതിനു തൊട്ടു മുകളിലായാണ് കോൽപാറ കോളനി. ഉരുൾപൊട്ടലുകൾക്ക് നടുവിലും മനസ്സിളകാതെ മലമുകളിൽ നിലയുറപ്പിക്കുകയാണ് ഈ കുടുംബങ്ങൾ. ഭീതിദമായ ഉരുൾപൊട്ടൽ ചുറ്റും നടക്കുമ്പോഴും ഇവരെ മാറ്റിപ്പാർപ്പിക്കാൻ അധികാരികളൊന്നും ഈ മല കയറി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇവരനുഭവിക്കുന്ന ദുരിതം അധികൃതർക്ക് പറഞ്ഞാൽ മനസ്സിലാവുകയുമില്ല. പതിറ്റാണ്ടുകളായി ഒരേ ജീവിതം. താഴ്വാരങ്ങളിൽ മാറ്റങ്ങൾ ഒരുപാടുണ്ടാകുമ്പോഴും കാലങ്ങൾക്ക് മുമ്പ് നടന്നുകയറിയ അതേ മലമടക്കുകൾ തന്നെയാണിപ്പോഴും അവർക്ക് താണ്ടിക്കയറാനുള്ളത്. ഒരു റോഡിനു വേണ്ടി മന്ത്രിമാരടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. രോഗികളെയൊക്കെ മലമുകളിൽനിന്ന് എടുത്ത് താഴെ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഏറെക്കാലത്തെ പരാതികൾക്കു ശേഷമാണ് കോളനിയിൽ ൈവദ്യുതിയെത്തിയത്. ഇൗ കോളനിയിലെ കുട്ടികൾക്ക് മാതാപിതാക്കളെ വിട്ടുപിരിഞ്ഞുള്ള ജീവിതമാണ് കുഞ്ഞുനാൾ മുതൽ വിധിച്ചിട്ടുള്ളത്. മലഞ്ചെരിവുകൾ കയറിയുമിറങ്ങിയും ദിവസേന സ്കൂളിൽ പോവുന്നത് ചിന്തിക്കാൻ പറ്റാത്തതുകൊണ്ടുതന്നെ ഒന്നാം ക്ലാസ് മുതൽ കുട്ടികളെല്ലാം ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. അവധിക്ക് മാത്രമാണ് ഇവർ വീടുകളിലെത്തുന്നത്. കൂടുതൽ കുട്ടികളും കാട്ടുനായ്ക്ക വിഭാഗക്കാർക്കായുള്ള നൂൽപുഴ രാജീവ് ഗാന്ധി റെസിഡൻഷ്യൽ സ്കൂളിൽ താമസിച്ചാണ് പഠിക്കുന്നത്. ചില്ലറ കൃഷികളും കൂലിപ്പണിയുമായി കഴിയുന്നവരാണ് കോളനിവാസികൾ. കാപ്പിയാണ് ആകെയുള്ള കൃഷി. കാപ്പി വിളവെടുപ്പു കഴിഞ്ഞാൽ പിന്നീട് കാര്യമായ വരുമാനമൊന്നുമില്ല. വന്യമൃഗ ശല്യം രൂക്ഷമാണ്. ചേമ്പ്, ചേന തുടങ്ങിയവ വിളവിറക്കാൻ കാട്ടുപന്നികൾ അനുവദിക്കില്ല. കുരങ്ങ്, മാൻ തുടങ്ങിയവയുടെ ശല്യവും ഏറെ. മഴ തകർത്തു പെയ്തതോടെ കോളനിയിലുള്ളവർക്ക് ഇപ്പോൾ ജോലിയൊന്നുമില്ലാത്ത അവസ്ഥയാണ്. പിട്ടിണിയിലേക്ക് നീങ്ങുകയാണ് തങ്ങളെന്ന് കോളനിവാസികൾ പറയുന്നു. അവഗണനയുടെ മലമുകളിൽ അധികൃതരുടെ ശ്രദ്ധയും കനിവും തേടുകയാണ് ഇൗ പ്രാക്തന ഗോത്രവർഗക്കാർ. TUEWDL7 മുട്ടിൽമലയിൽ കോൽപാറ കോളനിക്കരികെ ഉരുൾപൊട്ടിയ സ്ഥലം TUEWDL8 കോൽപാറ കോളനിയിലെ വീടുകളിലൊന്ന് അമ്മിണിയെ കണ്ടെത്താൻ അന്വേഷണമില്ല കൽപറ്റ: കോൽപാറ കോളനിയിലെ അമ്മിണി എന്ന സ്ത്രീയെ കാണാതായിട്ട് ഒരാഴ്ചയായി. കഴിഞ്ഞ ബുധനാഴ്ച വലിയൊരു ഉരുൾപൊട്ടലുണ്ടായതി​െൻറ പിറ്റേന്നാണ് അവരെ കാണാതായത്. അപസ്മാരം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന സ്ത്രീയായിരുന്നു ഇവർ. ഉരുൾപൊട്ടൽ നടന്ന ശേഷവും അവർ കോളനിയിലുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് കാണാതായത്. കോളനിവാസികൾ മലമുകളിൽ മുഴുവൻ തിരഞ്ഞു. ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പിലുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പിറ്റേന്ന് കോളനിയിൽ വന്ന് കാര്യങ്ങൾ അന്വേഷിച്ചുപോയതാണ്. പിന്നീട് ഒരു അന്വേഷണവുമുണ്ടായില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ തങ്ങളെ അറിയിക്കണമെന്ന് ഫോൺ വിളിച്ചുപറഞ്ഞതു മാത്രമാണ് പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായ കാര്യക്ഷമത. TUEWDL9AMMINI കാണാതായ അമ്മിണി
Show Full Article
TAGS:LOCAL NEWS 
Next Story