Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഭവ സമാഹരണ...

വിഭവ സമാഹരണ കേന്ദ്രങ്ങളിൽ കൂടുതലും ഉപയോഗശൂന്യ വസ്​ത്രങ്ങൾ

text_fields
bookmark_border
കോഴിക്കോട്: നഗരത്തി​െൻറ പല ഭാഗങ്ങളിലായി നടക്കുന്ന വിഭവ സമാഹരണ കേന്ദ്രങ്ങളിലേക്ക് ലഭിച്ച വസ്ത്രങ്ങളിൽ പലതും ഉപയോഗശൂന്യം. പഴയ വസ്ത്രങ്ങൾ ഉപേക്ഷിക്കാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പുകളെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽപോലും പലരും നൽകുന്നത് ഇത്തരത്തിലുള്ളവയാണ്. ഇതുമൂലം നല്ല വസ്ത്രങ്ങൾ കണ്ടെടുക്കാൻ വളണ്ടിയർമാർക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നു. പഴയ വസ്ത്രങ്ങൾ സംസ്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തവും ഇതോടെ സമാഹരണ കേന്ദ്രത്തിലെ പ്രവർത്തകർക്കാകുന്നു. കവറുകളിൽ നൽകുന്ന വസ്ത്രങ്ങൾ വളണ്ടിയർമാർ സ്വീകരിച്ച് പിന്നീട് ഇനവും വലിപ്പവുമനുസരിച്ച് വേർതിരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തരത്തിൽ നൽകുന്ന കവറുകളിലാണ് ഉപയോഗശൂന്യമായ വസ്ത്രങ്ങൾ വിഭവ സമാഹരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story