Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 5:39 AM GMT Updated On
date_range 22 Aug 2018 5:39 AM GMTകൊല്ലം ജില്ലയിലേക്ക് ശുചീകരണത്തിന് യുവാക്കൾ
text_fieldsbookmark_border
നടുവണ്ണൂർ: കൊല്ലം ജില്ലയിലേക്ക് ശുചീകരണത്തിന് യുവാക്കൾ. നടുവണ്ണൂർ പഞ്ചായത്തിലെ മഠത്തുകുഴിയിലെ ഫ്രൻറ്സ് കലാസാംസ്കാരിക വേദിയുടെ 18 പ്രവർത്തകർ കൊല്ലം ജില്ലയിലെ പറവൂരിൽ വെള്ളപ്പൊക്ക ബാധിതരുടെ ഭവനങ്ങൾ ശുചീകരിക്കും. ഇവരുടെ യാത്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അച്യുതൻ മാസ്റ്റർ ഫ്ലാഗ്ഓഫ് നിർവഹിച്ചു. അയനിക്കാട് തുരുത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി സന്നദ്ധസംഘടനകളും യുവാക്കളും നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ അയനിക്കാട് തുരുത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി സന്നദ്ധസംഘടനകളും യുവാക്കളും. നടുവണ്ണൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം ഏറെ ദുരിതം വിതച്ച പ്രദേശമാണ് അയനിക്കാട് തുരുത്ത്. ഇവിടെ 15 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. രാമൻ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന അയനിക്കാട് തുരുത്തിലെ വീടുകളിലെല്ലാം വെള്ളം കയറി ഇവിടത്തെ നിവാസികൾ മന്ദകാവിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്നു. രാമൻ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ കുറച്ച് കുടുംബങ്ങൾ വീടുകളിലേക്ക് മാറി. അയനിക്കാട് തുരുത്തിൽ വെള്ളപ്പൊക്ക ദുരിതബാധിതരുടെ വീടുകൾ യുവജനങ്ങളുടേയും സന്നദ്ധ പ്രവർത്തകരുടേയും ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിൽ ശുചീകരിച്ചു. മന്ദങ്കാവ് ദുരിതാശ്വാസ ക്യാമ്പിൽ 12 വാർഡിലെ രണ്ട് കുടുംബങ്ങളും പതിമൂന്നാം വാർഡിലെ ഒരു കുടുംബവും ഇപ്പോഴുമുണ്ട്. അയനിക്കാട്, പെരണിക്കോട് താഴ, മാവത്ത് താഴ ഭാഗങ്ങളിലുള്ള വീടുകളിൽ യുവജന സംഘടനാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർക്കൊപ്പം ശുചീകരണം നടത്തി.
Next Story