Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 5:17 AM GMT Updated On
date_range 22 Aug 2018 5:17 AM GMTകുറ്റ്യാടി മണ്ഡലം വൈറ്റ്ഗാർഡ് ആറ് ലോഡ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു
text_fieldsbookmark_border
ആയഞ്ചേരി: പ്രളയദുരിതത്തിൽ പ്രയാസപ്പെടുന്ന വയനാട്ടിലെ ക്യാമ്പുകളിലേക്ക് കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് 550 ചാക്ക് അരിയും അനുബന്ധ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ഏഴര ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ ആറു ലോഡുകളിലായാണ് ദുരിതബാധിത വീടുകളിലേക്ക് എത്തിച്ചത്. മണ്ഡലത്തിലെ തിരുവള്ളൂർ, വേളം, ആയഞ്ചേരി പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഭക്ഷണ കിറ്റുകൾ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നൽകിയിട്ടുണ്ട്. വയനാട്ടിലേക്കുള്ള ഭക്ഷ്യവസ്തുക്കളുമായുള്ള യാത്രാസംഘത്തെ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല ഫ്ലാഗ്ഓഫ് ചെയ്ത് യാത്രയയച്ചു. ജില്ല മുസ്ലിംലീഗ് സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ, ജില്ല യൂത്ത് ലീഗ് ട്രഷറർ പി.പി. റഷീദ്, ഖത്തർ കെ.എം.സി.സി നേതാക്കളായ ശമീർ മേമുണ്ട, സൽമാൻ എളയടം, അജ്മൽ നബീൽ, നീലഞ്ചേരിക്കണ്ടി കുഞ്ഞബ്ദുല്ല, കെ. മുഹമ്മദ് സാലിഹ്, മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ എം.പി. ഷാജഹാൻ, എഫ്.എം. മുനീർ, പി. അബ്ദുറഹ്മാൻ, സാദിഖ് മണിയൂർ, എം.എം. മുഹമ്മദ്, ഇ. മൻസൂർ, ഇ.പി. സലീം, വി.എസ്.എച്ച്. തങ്ങൾ എന്നിവർ സംബന്ധിച്ചു.
Next Story