Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്യാ​മ്പു​ക​ളി​ൽ...

ക്യാ​മ്പു​ക​ളി​ൽ വെ​ളി​ച്ചം​പ​ക​രാ​ൻ ജോ​ൺ​സ​ണെ സ​ഹാ​യി​ക്കാം

text_fields
bookmark_border
കോഴിക്കോട്: കാലവർഷക്കെടുതിക്കിരയായ പതിനായിരക്കണക്കിനാളുകൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെളിച്ചം പകരാൻ, ശരീരം തളർന്നെങ്കിലും തളരാത്ത മനസ്സിന്നുടമ ജോൺസൺ രംഗത്ത്. ഇദ്ദേഹത്തി​െൻറ എം.ടെക് ഇലക്ട്രോ ഡിജിറ്റൽ ഇൻഡസ്ട്രിയും സത്വ എൻവയൺമ​െൻറൽ ഓർഗനൈസേഷനും ചേർന്നാണ് 500 സോളാർ എമർജൻസി ലൈറ്റുകൾ നൽകാനൊരുങ്ങുന്നത്. ഇതിനാവശ്യമായ സാമ്പത്തികസഹായത്തിനായി സ്പോൺസർമാരെ തേടുകയാണ് പെരുവണ്ണാമൂഴി മഠത്തിനകത്ത് ജോൺസൺ. 3200 രൂപയുടെ എമർജൻസി ലാമ്പി​െൻറ നിർമാണച്ചെലവ് നൽകിയാൽ മറ്റുകാര്യങ്ങൾ നിർവഹിക്കാമെന്ന് അദ്ദേഹം പറയുന്നു. ജനിച്ച് ആറുമാസമായപ്പോഴേക്കും പോളിയോ ബാധിച്ച് കൈകാലുകൾ തളർന്ന ജോൺസൺ ചെറുപ്പംമുതലേ വൈദ്യുതിവെളിച്ചവുമായി ബന്ധപ്പെട്ട മേ‍ഖലയിൽ തൽപരനായിരുന്നു. അലങ്കാരത്തിനായി ഉപയോഗിക്കുന്ന എൽ.ഇ.ഡി ബൾബുകൾ ഉപയോഗിച്ച് വൈദ്യുതിവിളക്ക് ഉണ്ടാക്കിയാണ് ജോൺസൺ ശ്രദ്ധേയനായത്. ഇദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുള്ളവർ 8086573092 നമ്പറിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story