Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇതാ, ജനമൈത്രിക്ക്​...

ഇതാ, ജനമൈത്രിക്ക്​ ഉത്തമ മാതൃക

text_fields
bookmark_border
* ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി പൊലീസുകാർ മാനന്തവാടി: രണ്ടു ദിവസമായി മാനന്തവാടി സ്റ്റേഷന് പുറത്ത് വലിയ ആൾക്കൂട്ടമാണ്. മുമ്പ് പോകാൻ പേടിച്ചിരുന്ന പൊലീസ് സ്റ്റേഷനിലേക്ക് ഇപ്പോൾ ജനക്കൂട്ടമൊഴുകുകയാണ്. അവർക്കിടയിലൂടെ മുന്നോട്ടുനീങ്ങിയാൽ മാവേലി സ്‌റ്റോർ പോലെയായ പൊലീസ് സ്റ്റേഷൻ കാണാനാകും. സ്റ്റേഷനിലെ എല്ലാ മുറികളിലും നിറയെ ഭക്ഷ്യധാന്യങ്ങൾ അടുക്കിവെച്ചിരിക്കുന്നു. എസ്.പി.സി കാഡറ്റുകൾ ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്നു. പൊലീസുകാർ ജീപ്പിൽനിന്ന് കിറ്റ് വിതരണം ചെയ്യുന്നു. കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന തങ്ങളുടെ സഹജീവികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണമാണിവിടെ നടക്കുന്നത്. ഇവിടം കരുണയുടെയും സ്നേഹത്തി​െൻറയും ലോകമാക്കിയിരിക്കുകയാണ് പൊലീസുകാർ. മാനന്തവാടി ഡിവൈ.എസ്.പി എം.കെ. ദേവസ്യയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് റൂറൽ പൊലീസ് സ്റ്റേഷനുകൾക്കു കീഴിലുള്ള ജനമൈത്രി പൊലീസ് ശേഖരിച്ച ഭക്ഷ്യവസ്തുക്കളാണ് ഇവിടെ വിതരണം ചെയ്യുന്നത്. നിത്യോപയോഗസാധനങ്ങളായ അരി, പഞ്ചസാര, ചെറുപയർ, കടല, വെളിച്ചെണ്ണ, മിനറൽ വാട്ടർ തുടങ്ങി ഒരു കുടുംബത്തിന് ദൈനംദിന ജീവിതത്തിനാവശ്യമായ സകല വസ്തുക്കളും ഈ കിറ്റിലുണ്ട്. മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കാഡറ്റുകളാണ് കിറ്റുകളാക്കുന്നത്. ഇതുവരെ രണ്ടായിരത്തിലധികം പേരാണ് കിറ്റ് കൈപ്പറ്റിയത്. സ്േറ്റഷനിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കാണ് കിറ്റ് നൽകുന്നത്. കിറ്റ് ലഭിക്കാൻ പേര് രജിസ്റ്റർ ചെയ്യാനുള്ളവരുടെ വൻനിരതന്നെ കാണാമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മാനന്തവാടി സർക്കിളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ കുറഞ്ഞു. ലോക്കപ്പുകൾ കാലിയാണ്. വയർലെസുകളിൽ പ്രതികളുടെ വിവരങ്ങളില്ല. എഫ്.ഐ.ആർ ഇല്ല. ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി തങ്ങളുണ്ട് കൂടെ എന്ന് വിളിച്ചറിയിക്കുകയാണ് പൊലീസുകാർ. MONWDL12 MONWDL11 കിറ്റുകൾ വാങ്ങാനും കിറ്റിനായി പേര് രജിസ്റ്റർ ചെയ്യാനുമായി മാനന്തവാടി പൊലീസ് സ്റ്റേഷനു മുന്നിലുള്ള നിര അശരണർക്ക് തുണയായി അഡോറ ടീം സുല്‍ത്താന്‍ ബത്തേരി: സമൂഹത്തിലെ അശരണര്‍ക്ക് തുണയായി അഡോറ ടീം അംഗങ്ങൾ. ക്യാമ്പില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും കോളനിവാസികൾക്കും അവശ്യവസ്തുക്കള്‍ എത്തിച്ചും മറ്റു സഹായങ്ങൾ നൽകിയുമാണ് അഡോറ കൈത്താങ്ങായി മാറുന്നത്. ജില്ലയിലെ അടിസ്ഥാന ജനവിഭാഗക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഡോറ. പേമാരി തുടങ്ങി ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിത്തുടങ്ങിയ അന്നുമുതല്‍തന്നെ അഡോറ ഇവര്‍ക്കൊപ്പമുണ്ട്. അന്നുതന്നെ 5000ത്തിലേറെ പേര്‍ക്ക് ഇവർ വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു. നിലവില്‍ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നായി ഇവരിലേക്ക് എത്തുന്ന വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ബത്തേരി, കമ്പളക്കാട് എന്നിവിടങ്ങളിലെ അഡോറയുടെ കേന്ദ്രങ്ങളില്‍വെച്ച് വേര്‍തിരിച്ചാണ് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചുനല്‍കുന്നത്. കമ്പളക്കാടും ബത്തേരിയിലുമായി ഇതിനായി അഡോറയുടെ 70 േപരാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നത്. ബംഗളൂരുവില്‍ താമസിക്കുന്ന ഹസീന, ജുബീഷ്, രൂപേഷ്, ജോസ്, ശ്രീരാജ് എന്നീ അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഒരു കണ്ടെയ്നര്‍ സാധനങ്ങള്‍ അഡോറയിലെത്തിച്ചു. ഇവ വേര്‍തിരിച്ച് അവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്ന തിരക്കിലാണ് പ്രവര്‍ത്തകർ. ഇതില്‍ കൊച്ചുകുട്ടികളടക്കമുണ്ട്. മരുന്നടക്കമുള്ളവ സമാഹരിച്ച് ആരോഗ്യവകുപ്പ് മുഖേന ആവശ്യക്കാരിലേക്ക് എത്തിച്ചുനല്‍കുന്നുണ്ട്. എക്‌സി. ഡയറക്ടറായ നര്‍ഗീസ് ബീഗത്തി​െൻറ നേതൃത്വത്തില്‍ മുന്നോട്ടുപോകുന്ന അഡോറയുടെ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണ്. MONWDL14 അഡോറയുടെ ബത്തേരിയിലെ കേന്ദ്രത്തിൽ സാധനങ്ങൾ വേർതിരിക്കുന്ന പ്രവർത്തകർ പുൽപള്ളി മേഖലയിൽ തകർന്നത് നിരവധി റോഡുകൾ പുൽപള്ളി: ശക്തമായ മഴയാൽ പുൽപള്ളി മേഖലയിൽ തകർന്നത് നിരവധി റോഡുകൾ. മലവെള്ളപ്പാച്ചിലിൽ ആനപ്പാറയിലും കോളറാട്ടുകുന്നിലും അടക്കം റോഡുകൾ തകർന്നു. ഇവിടങ്ങളിൽ റോഡി​െൻറ നല്ലൊരു ഭാഗം ഒലിച്ചുപോയി. റോഡി​െൻറ തകർച്ച മൂലം വാഹനഗതാഗതവും മുടങ്ങിയിരുന്നു. ഇതിനുപുറമെ ഇറക്കം നിറഞ്ഞ റോഡുകളും തകർന്നു. വെള്ളം കെട്ടിനിന്ന് ടാറിങ് റോഡുകളുടെ പല ഭാഗങ്ങളും അടർന്നുപോയി. മേഖലയിൽ മിക്ക റോഡുകളും മഴക്ക് മുമ്പേതന്നെ ഭാഗികമായി തകർന്ന നിലയിലായിരുന്നു. മഴ ശക്തിപ്രാപിച്ചതോടെ റോഡുകളുടെ തകർച്ച പൂർണമായി. താന്നിത്തെരുവ്, ചെറ്റപ്പാലം, മുള്ളൻകൊല്ലി, പാടിച്ചിറ, പുൽപള്ളി, വീട്ടിമൂല തുടങ്ങിയ റോഡുകളെല്ലാം തകർന്ന് തരിപ്പണമായിരിക്കുകയാണിപ്പോൾ. ഈ റോഡുകൾ എല്ലാം നന്നാക്കാൻ വൻ തുക ചെലവുവരും. മഴക്കാലം കഴിയാതെ പണികൾ നടത്താൻ പറ്റാത്ത അവസ്ഥയാണ്. അതുവരെ ഈ വഴിയുള്ള യാത്ര ദുഷ്കരമാകും. MONWDL18 മഴയെത്തുടർന്ന് വശങ്ങൾ ഇടിഞ്ഞ മൂഴിമലയിലെ റോഡ്
Show Full Article
TAGS:LOCAL NEWS 
Next Story