Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയബാധിതർ...

പ്രളയബാധിതർ വീടുകളിലേക്ക് മടങ്ങുന്നു

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഏഴു ക്യാമ്പുകളും ഞായറാഴ്ച അവസാനിപ്പിച്ചു. ഇവിടെ 84 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ നാല് ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 216 കുടുംബങ്ങളിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങി. എന്നാൽ, ഇനിയും വീടുകളിലേക്ക് പോകാൻ കഴിയാത്ത ഏതാനും കുടുംബങ്ങൾക്കു വേണ്ടി പ്രത്യേക ക്യാമ്പ് ആരംഭിക്കുമെന്ന് വൈസ് പ്രസിഡൻറ് ഒ.കെ. അമ്മദ് പറഞ്ഞു. അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാളിയത്ത് എൽ.പി സ്കൂളിലും ഊട്ടേരി എൽ.പി സ്കൂളിലുമുള്ള ക്യാമ്പ് അവസാനിപ്പിച്ചു. മൊത്തം 42 കുടുംബങ്ങളാണ് ഇരു ക്യാമ്പിലുമുണ്ടായിരുന്നത്. ചങ്ങരോത്ത് പഞ്ചായത്തിലെ ക്യാമ്പുകൾ അവസാനിപ്പിച്ചെങ്കിലും വീടുകളിൽ താമസിക്കാൻ കഴിയാത്ത ഏതാനും പേർക്ക് സ്പെഷൽ ക്യാമ്പ് ഒരുക്കുന്നുണ്ട്. ചങ്ങരോത്ത് നാല് ക്യാമ്പുകളിലായി 120 കുടുംബങ്ങളാണ് എത്തിയിരുന്നത്. കൂത്താളി ഗ്രാമപഞ്ചായത്തിലെ കല്ലോട് ജി.എൽ.പി. സ്കൂളിലേയും പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ സി.കെ.ജി.എം. ഗവ. കോളജിലെയും ക്യാമ്പുകളിലുള്ളവരും വീടുകളിലേക്ക് മടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story