Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 5:23 AM GMT Updated On
date_range 2018-08-20T10:53:49+05:30ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുതുടങ്ങി വടകര താലൂക്കിൽ 20ലേറെ ക്യാമ്പുകള്‍ അവസാനിച്ചു
text_fieldsവടകര: മഴ കുറയുകയും കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ വടകര താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ആശ്വാസത്തിെൻറ കാറ്റ് വീശുന്നു. താലൂക്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ പലതും പിരിച്ചുവിട്ടു. 33 ക്യാമ്പുകളാണ് നേരത്തേ ഉണ്ടായിരുന്നത്. ഇപ്പോള്‍ വിവിധ ക്യാമ്പുകളിലുള്ളത് 600 കുടുംബങ്ങളാണ്. ശനി, ഞായര്‍ ദിവസങ്ങളിലായി 20ലേറെ ക്യാമ്പുകള്‍ പിരിച്ചുവിട്ടു. ഭൂരിഭാഗം പേരും സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. ചുരുക്കം ചിലര്‍ ബന്ധുവീടുകളിലേക്ക് മാറി. പുതുതായി മഴക്കെടുതികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിയൂര്‍ വില്ലേജില്‍ പൗര്‍ണമി ഓഡിറ്റോറിയം, ഈര്‍പ്പൊടി സ്കൂള്‍, വേളം വില്ലേജില്‍ ചോയിമഠം മദ്റസ, അരമ്പോല്‍ മദ്റസ, ചെമ്പോട്ടപ്പള്ളി മദ്റസ, കുറ്റ്യാടി എടോരി മീത്തല്‍ വീട്, മാവുള്ള ചാലില്‍ ശിശുമന്ദിരം, വില്യാപ്പള്ളി മേമുണ്ട എച്ച്.എസ്.എസ്, ആയഞ്ചേരി ചീക്കിലോട് എല്‍.പി. സ്കൂള്‍, പാലയാട് നമ്പര്‍ വണ്‍ എല്‍.പി സ്കൂള്‍, കോട്ടപ്പള്ളി തോടന്നൂർ എല്‍.പി സ്കൂള്‍ തുടങ്ങിയ ക്യാമ്പുകളാണ് പിരിച്ചുവിട്ടത്. വേളം വില്ലേജില്‍ പിരിച്ചുവിട്ട മൂന്ന് ക്യാമ്പുകളില്‍ 132 കുടുംബങ്ങളുണ്ടായിരുന്നു. ചെരണ്ടത്തൂർ മങ്കര, നെല്ലോടിത്താഴ എന്നിവിടങ്ങളില്‍ പതിയെയാണ് വെള്ളം താഴുന്നത്. ഇവിടത്തെ ക്യാമ്പ് ഇനിയും തുടരേണ്ടിവരും. തിരുവള്ളൂര്‍ തുരുത്തി ഭാഗത്തും വെള്ളം കുറഞ്ഞുതുടങ്ങി. റോഡുകളിലും വെള്ളം താഴ്ന്നു. ഇതോടെ ജനജീവിതം സാധാരണനിലയിലേക്ക് വരാന്‍ തുടങ്ങി. ദുരിതാശ്വാസ ക്യാമ്പിലേക്ക് കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് സ്വരൂപിച്ച അവശ്യസാധനങ്ങളുമായി വാഹനം പുറപ്പെട്ടു. റൂറല്‍ എസ്.പി ജി. ജയ്ദേവ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
Next Story