Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ട മേടിൽ...

നന്മണ്ട മേടിൽ മണ്ണിടിച്ചിൽ ഭീഷണി

text_fields
bookmark_border
നന്മണ്ട: അത്തോളി -നന്മണ്ട റോഡിലെ നന്മണ്ട മേടിലെ മണ്ണിടിച്ചിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങൾക്ക് കടന്നുപോവാൻ ഏറെ പ്രയാസമനുഭവപ്പെടുന്ന മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കുത്തനെയുള്ള റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പെടാപ്പാട് പെടണം. കഷ്ടിച്ച് ഒരു വാഹനത്തിനു പോവാനുള്ള വീതിയേ റോഡിനുള്ളൂ. ഇനിയും മണ്ണിടിച്ചിലുണ്ടാകുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ എണ്ണവും പെരുകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story