Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ കുറഞ്ഞു;...

മഴ കുറഞ്ഞു; ദുരിതത്തിനറുതിയില്ല

text_fields
bookmark_border
നാദാപുരം: പേമാരിക്ക് ശമനമുണ്ടായിട്ടും ദുരിതത്തിനറുതിയില്ല. മലയോരത്തെ നിരവധി വീടുകൾ തകർച്ച ഭീഷണിയിലാണ്. ഇവ മാറ്റി പണിയുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്താലോ താമസിക്കാൻ കഴിയൂ. കൃഷിനാശം സംഭവിച്ചതി​െൻറ വ്യക്തമായ ചിത്രം വരും ദിവസങ്ങളിലേ വ്യക്തമാവൂ. റവന്യൂ വകുപ്പ് അധികൃതരും ഗ്രാമ പഞ്ചായത്തുകളും നാശത്തി​െൻറ കണക്കെടുപ്പ് തുടങ്ങിയിട്ടേയുള്ളൂ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അധികൃതർ നേതൃത്വം നൽകിവരുകയാണ്. മേഖലയിലെ റോഡുകൾ മിക്കതും തകർന്നതിനാൽ വാഹനങ്ങൾ കുഴികളിൽ കുടുങ്ങുകയാണ്. ദുരിത ബാധിതർക്ക് പൊലീസ് സഹായം വാണിമേൽ: ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നാശംവിതച്ച വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിൽനിന്ന് വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് നാദാപുരം പൊലീസ് സ്റ്റേഷ​െൻറ കൈത്താങ്ങ്. പുതപ്പുകൾ, ബെഡ്ഷീറ്റുകൾ എന്നിവയാണ് പൊലീസുകാർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. നാദാപുരം ഡി.വൈ.എസ്.പി ഇ. സുനിൽകുമാറി​െൻറ നേതൃത്വത്തിൽ സാധനങ്ങൾ കൈമാറി. എ.എസ്.ഐ പി. രാജീവൻ, എ.പി. സത്യൻ, എം.എം. സജീവൻ, കെ.ജി. രജനി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പിലേക്കാവശ്യമായ വസ്തുക്കൾ ശേഖരിച്ച് എത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story