Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടുകൾ തകർന്നു

വീടുകൾ തകർന്നു

text_fields
bookmark_border
നാദാപുരം: മഴയില്‍ വീട് തകര്‍ന്നു. അരൂരിലെ കുനിയേല്‍ ഗോപാല​െൻറ വീടാണ് തകര്‍ന്നത്. അടുക്കളഭാഗം പൂര്‍ണമായി തകര്‍ന്ന വീട് അപകടാവസ്ഥയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തമൊഴിവായി. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതന്‍, വാര്‍ഡ് മെംബര്‍മാരായ കെ. സജീവന്‍, ഒ. രമേശന്‍, പി. ശ്രീലത, പി. സരള തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പുറമേരി ഉദയപുരം ക്ഷേത്രത്തിന് സമീപം മരംവീണ് വീട് തകർന്നു. വാഴയിൽ അച്യുതൻ മാസ്റ്ററുടെ വീടിന് മുകളിലാണ് കൂറ്റൻ മരം വീണത്. വീടി​െൻറ ചുമരും സൺഷെയ്ഡും ഭാഗികമായി തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story