Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 10:50 AM IST Updated On
date_range 19 Aug 2018 10:50 AM ISTവീട്ടിലേക്ക് മടങ്ങാം; കരുതലോടെ
text_fieldsbookmark_border
*ഡിറ്റർജൻറ്, സോപ്പ്, സോപ്പ് ലായനി എന്നിവ ഉപയോഗിച്ച് എല്ലായിടവും വൃത്തിയായി തുടച്ചെടുക്കണം. *ബ്ലീച്ചിങ് പൊടി ഉപയോഗിച്ച് വൃത്തിയാക്കരുത്. ക്ലോറിൻ ലായനിയാണ് ഇതിനായി വേണ്ടത്. *ആറ് ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ കുഴമ്പുരൂപത്തിലാക്കി, ഒരു ലിറ്റർ വെള്ളം ചേർക്കുക. നന്നായി കലക്കി 10 മിനിറ്റ് ഊറാൻ വെച്ച് തെളി എടുക്കുക. ലായനി നിലത്ത്/പരിസരത്ത് ഒഴിച്ച് അരമണിക്കൂർ അണുനശീകരണത്തിനായി കാത്തിരിക്കുക. *കിണറിൽ ക്ലോറിേനഷൻ നടത്താൻ ഒരു പടവിന് ഒരു തീപ്പെട്ടിക്കൂട് അളവിൽ വേണം ബ്ലീച്ചിങ് പൗഡർ എടുക്കാൻ. സൂചിപ്പിച്ച രീതിയിൽ തയാറാക്കി കിണറ്റിൽ കലക്കുക, ഒന്നിടവിട്ട ദിവസങ്ങളിൽ ആവർത്തിക്കുക. *കക്കൂസും കുളിമുറിയും ശുചിയാക്കൽ ഏറെ പ്രധാനമാണ്. വെള്ളം നന്നായി ഫ്ലഷ് ചെയ്തിട്ടുവേണം ലായനികൾ ഉപയോഗിച്ച് വൃത്തിയാക്കാൻ. കൊതുകും മറ്റും വളരാനും രോഗം പരത്താനും ഏറെ സാധ്യതയുള്ള ഇടമാണിത്. *കൈയിലോ കാലിലോ മുറിവുള്ളവർ പ്ലാസ്റ്റർ കൊണ്ട് കെട്ടിവേണം ജോലിയിലേർപ്പെടാൻ. മുറിവുമായി അഴുക്കുവെള്ളത്തിലേക്കിറങ്ങരുത്. *രോഗബാധിതർ ശുചീകരണത്തിനിറങ്ങരുത്. *വീടും പരിസരവും കിണറുമെല്ലാം പൂർണമായും അണുമുക്തമാക്കിയ ശേഷമേ താമസം തുടങ്ങാവൂ. ഡോ. ടി. ജയകൃഷ്ണൻ അഡീഷനൽ പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മഞ്ചേരി മെഡിക്കൽ കോളജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story