Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right31 വരെയുള്ള പരീക്ഷ...

31 വരെയുള്ള പരീക്ഷ മാറ്റി

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് വിദ്യാർഥികളുടെയും ഇൗ മാസം 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 18ലെ രാമാനുജന്‍ സെമിനാര്‍ മാറ്റി ഗണിതശാസ്ത്ര പഠനവകുപ്പും കെ.എസ്.സി.എസ്.ടി.ഇയും സംയുക്തമായി സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി 18ന് നടത്താനിരുന്ന രാമാനുജന്‍ സെമിനാര്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബി.പി.എഡ് എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍ ബി.പി.എഡ് നാലാം സെമസ്റ്റര്‍ എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. പരീക്ഷഫലം 2017 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ മ്യൂസിക് (സി.സി.എസ്.എസ്) പരീക്ഷഫലം വെബ്‌സൈറ്റില്‍. ബി.എസ്സി/ബി.സി.എ മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി ആഗസ്റ്റ് 17, 18 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എസ്സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2017 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് സെപ്റ്റംബര്‍ പത്തിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story