Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:39 AM GMT Updated On
date_range 2018-08-17T11:09:00+05:30ബാണാസുര ഷട്ടർ തുറക്കൽ: കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകണം
text_fieldsപടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിെൻറ ഷട്ടർ തുറന്നതുമൂലം സംഭവിച്ച നഷ്ടം കെ.എസ്.ഇ.ബിയും ഹൈഡൽ ടൂറിസവും േചർന്ന് നികത്തണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഡാമിൽനിന്നും ദിവസേന ലക്ഷക്കണക്കിന് രുപയുടെ വരുമാനമാണ് കെ.എസ്.ഇ.ബിക്കും ഹൈഡൽടൂറിസത്തിനും ലഭിക്കുന്നത്. ഇതിൽ നിന്നും നിശ്ചിതശതമാനം തുക നഷ്ടപരിഹാരത്തിന് മാറ്റിവെക്കണം. ഷട്ടർ തുറക്കുന്ന സമയത്ത്് മുന്നറിയിപ്പുകൾ നൽകണമെന്നും സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. ശകുന്തള ഷൺമുഖൻ, പി.സി. മമ്മൂട്ടി, ഉഷ വർഗീസ്, എം.പി. നൗഷാദ്, ജോസഫ് പുല്ലുമാരിയിൻ, സി.എച്ച്. ഹാരിസ്, അമ്മത് കട്ടയാടൻ, ആസ്യ ചേരാപുരം, ബുഷറ ഉസ്മാൻ, ഉഷ ആനപ്പാറ, എം. മുഹമ്മദ് ബഷീർ, ജോണി നന്നാട്ട്, പ്രദീപൻ, പി.കെ. ദേവസ്യ, വി.െക. ബിനു, രാജീവൻ, പി. അബു, പി.കെ. അബ്ദുറഹ്മാൻ, കെ.കെ. മമ്മൂട്ടി, സി.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. നസീമ പൊന്നാണ്ടി സ്വാഗതവും ഹാരിസ് കണ്ടിയൻ നന്ദിയും പറഞ്ഞു. THUWDL10 പടിഞ്ഞാറത്തറ പഞ്ചായത്ത് സർവകക്ഷി യോഗം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Next Story