Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരണപ്രളയം; ഏഴുമരണം

മരണപ്രളയം; ഏഴുമരണം

text_fields
bookmark_border
നാലു കുട്ടികളടക്കം ഏഴുമരണം ആയിരത്തിലേറെ വീടുകളിൽ െവള്ളം കയറി 92.96 ഹെക്ടർ കൃഷിസ്ഥലം നശിച്ചു കോഴിക്കോട്: നിയന്ത്രണാതീതമായ മഴയിലും ഉരുൾപൊട്ടലിലും ജില്ല മുങ്ങി. പ്രധാനപുഴകളെല്ലാം കരകവിഞ്ഞതോടെ നാടും നഗരവും ഭീതിദമായ അവസ്ഥയിലാണ്. രണ്ടു ദിവസങ്ങളിലായി നാലു കുട്ടികളടക്കം ഏഴുപേരാണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. വൻകൃഷിനാശമാണ് മഴ ജില്ലക്ക് സമ്മാനിച്ചത്. 92.96 ഹെക്ടർ കൃഷിസ്ഥലം നശിച്ചു. 97.95 ലക്ഷമാണ് ഏകദേശ നഷ്ടക്കണക്ക്. ആയിരത്തിലേറെ വീടുകൾ വെള്ളം കയറിയതിനാൽ നാശത്തി​െൻറ വക്കിലാണ്. തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ പേമാരി വ്യാഴാഴ്ച രാവിലെ അൽപം തോർന്നെങ്കിലും ദുരിതത്തിന് അവസാനമായില്ല. വനേമഖലയിലെ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കാരണം പുഴകൾ നിറഞ്ഞതോടെ വെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഉൗർജിതമായ പ്രവർത്തനമാണ് നാടെങ്ങും നടക്കുന്നത്. മിക്കയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സ്കൂളുകളും ആരാധനാലയങ്ങളും കല്യാണമണ്ഡപങ്ങളും ഹാളുകളും ദുരിതബാധിതർക്ക് അഭയകേന്ദ്രമായി. മലയോരമേഖലയിൽ സൈന്യം അശ്രാന്തപരിശ്രമത്തിലാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കുകയാണ്. ഗതാഗതക്കുരുക്കായതിനാൽ ദീർഘദൂരയാത്രക്കാരടക്കം ബുദ്ധിമുട്ടിലായി. കക്കയം, പെരുവണ്ണാമൂഴി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയതും കാരണം കൊയിലാണ്ടി,വടകര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ പലയിടത്തും വെള്ളം കയറിയതിനെ തുടര്‍ന്ന് കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലും കോഴിക്കോട്-കുറ്റ്യാടി റൂട്ടിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. ഉള്ള്യേരിയിലും പൂനൂരിലും വെള്ളം കയറി. പൂനൂർ പുഴ നിറഞ്ഞുകവിഞ്ഞ് അവേലം ഭാഗത്ത് വെള്ളം കയറിയത് പ്രദേശത്തെ വാഹനഗതാഗതം നിശ്ചലമാക്കി. വയനാട് പാതയിലും പൂനൂർപുഴ വില്ലനായി. നെല്ലാങ്കണ്ടിയിൽ വലിയവാഹനങ്ങൾക്ക് പോലും പോകാനായില്ല. ഇതിനെ തുടർന്ന് വയനാട്ടിലേക്കും മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുമുള്ള ചില കെ.എസ്.ആർ.ടി.സി ബസുകൾ കോഴിക്കോട് നിന്ന് രാവിലെ ബാലുേശ്ശരി വഴി പോയെങ്കിലും പൂനൂരിലെ വെള്ളക്കെട്ടിൽ കുടുങ്ങി. വഴിയാധാരമായ യാത്രക്കാർക്ക് നാട്ടുകാർ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി. മൂഴിക്കൽ പ്രദേശത്തും പൂനുർ പുഴ നാശം വിതച്ചു. നിരവധി കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി. വലിയവാഹനങ്ങൾ മാത്രമാണ് ഇതുവഴി പോയത്. ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞതിനാൽ മുക്കം ഉൾപ്പെടെയുള്ള മലയോര മേഖലകളും വെള്ളത്തിലാണ്. ഫറോക്ക് ഭാഗത്ത് ചാലിയാറും ഏറെ നാശം വിതച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story